'പദ്ധതികൾ അടിസ്ഥാനമാക്കി ജനങ്ങൾ വോട്ട് ചെയ്യുമെന്ന് കരുതി'; ഗെഹ്ലോട്ട്

മോദിയോടും അമിത് ഷായോടും ജനങ്ങള് പ്രതികാരം ചെയ്യുമെന്ന് കരുതിയെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

dot image

ജയ്പൂര്: തങ്ങളുടെ പദ്ധതികള് ജനങ്ങളില് എത്തിക്കുന്നതില് വിജയിച്ചില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനിലെ ജനങ്ങള് നല്കിയ ജനവിധി ഞങ്ങള് വിനയപൂര്വം സ്വീകരിക്കുന്നു. ഇത് എല്ലാവര്ക്കും അപ്രതീക്ഷിത ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ പദ്ധതികളും പുതുമകളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതില് ഞങ്ങള് പൂര്ണമായി വിജയിച്ചില്ലെന്നാണ് ഈ തോല്വി കാണിക്കുന്നത്. തോല്വി വിശകലനം ചെയ്യും. മോദിയോടും അമിത് ഷായോടും ജനങ്ങള് പ്രതികാരം ചെയ്യുമെന്ന് കരുതിയെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us