'കോണ്ഗ്രസിന് അഭിനന്ദനം'; തെലങ്കാനയില് പരാജയം സമ്മതിച്ച് ബിആര്എസ്

കോണ്ഗ്രസ് മികച്ച പ്രവര്ത്തനം കാഴ്ച്ചവെച്ചെന്ന് കേശവ റാവു

dot image

ഹൈദരാബാദ്: തെലങ്കാനയിലെ കോണ്ഗ്രസ് മുന്നേറ്റത്തെ അഭിനന്ദിച്ച് ബിആര്എസ് എംപി. സീറ്റ് നില മെച്ചെപ്പടുത്തുന്നതിനായി കോണ്ഗ്രസ് മികച്ച പ്രവര്ത്തനം കാഴ്ച്ചവെച്ചെന്ന് കേശവ റാവു അഭിനന്ദിച്ചു.

'കോണ്ഗ്രസിന് അഭിനന്ദനം. ഞങ്ങള് താഴേക്കാണ്. അവര് മുന്നേറുകയാണ്. കണക്കുകള് പരിശോധിക്കുമ്പോള് തോല്വി അംഗീകരിക്കുന്നു. അക്കാര്യങ്ങളൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ല.' കേശവ റാവു പറഞ്ഞു. 119 സീറ്റില് 65 സീറ്റിലും കോണ്ഗ്രസ് മുന്നേറികൊണ്ടിരിക്കെയാണ് പരാജയം സമ്മതിക്കുന്ന പ്രതികരണം. ബിആര്എസ് 46 സീറ്റിലാണ് മുന്നേറുന്നത്.

രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം

അതിനിടെ അന്തിമ ഫലം വരുമ്പോള് കോണ്ഗ്രസ് 70 സീറ്റില് വിജയിക്കുമെന്ന് തെലങ്കാനയുടെ ചുമതലയിലുള്ള കോണ്ഗ്രസ് നിരീക്ഷകന് മണിക്റാവു താക്കറെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെലങ്കാനയില് കോണ്ഗ്രസ് മുന്നേറ്റത്തിന്റെ ക്രെഡിറ്റ് രാഹുല് ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കുമാണെന്നും മണിക് റാവു പറഞ്ഞു. 18 ദിവസമായിരുന്നു തെലങ്കാനയില് രാഹുല് ഭാരത് ജോഡോ യാത്ര നടത്തിയത്. കെസിആറിന്റെ രാജഭരണമായിരുന്നു സംസ്ഥാനത്തെന്നും മെച്ചപ്പെട്ട ഭരണം ജനങ്ങള് ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us