മിസോറാമിൽ സോറംതാംഗയ്ക്ക് കനത്ത തോൽവി; ഒറ്റയ്ക്ക് ഭരിക്കാൻ സോറം പീപ്പിൾസ് മൂവ്മെന്റ്

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മിസോറാമിൽ ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടിന് വെറും പത്ത് സീറ്റുകളിൽ മാത്രമാണ് ലീഡുയർത്താനായത്

dot image

ഐസ്വാൾ: മിസോറാമിൽ 27 സീറ്റുമായി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ നേതാവും മുഖ്യമന്ത്രിയുമായ സോറംതാംഗയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഐസ്വാൾ ഈസ്റ്റ്-1ൽ 2101 വോട്ടുകൾക്ക് സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽതൻസംഗയാണ് സോറംതാംഗയെ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മിസോറമിൽ ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടിന് വെറും പത്ത് സീറ്റുകളിൽ മാത്രമാണ് ലീഡുയർത്താനായത്.

കരുത്തുകൂട്ടിയ സോറം പീപ്പിൾസ് മൂവ്മെന്റിന്റെ അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ സെർച്ചിപ്പ് മണ്ഡലത്തിൽ ജയിച്ചുകയറി. രണ്ടു സീറ്റികളിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും മുന്നിട്ടുനിൽക്കുന്നുണ്ട്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുമെന്ന വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് സോറം പീപ്പിൾസ് മൂവ്മെന്റിന്റെ മുന്നേറ്റം.

'നാളെയോ മറ്റന്നാളോ ഗവർണറെ കാണും.. ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്യും,' ശുഭപ്രതീക്ഷ പങ്കുവച്ചുകൊണ്ട് സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ പറഞ്ഞു. ജയിച്ചാൽ പ്രഥമ പരിഗണന കൃഷിക്ക് നൽകുമെന്ന് സോറം പീപ്പിൾസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെന്നത്ത് ചൗൺഗ്ലിയാനയും പ്രതികരിച്ചു.

'കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ കരുതുന്നു. ജയിച്ചാൽ നമ്മുടെ പ്രധാന മുൻഗണന കൃഷിക്കായിരിക്കും. ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, വൈദ്യുതി, ആശയവിനിമയം, നമ്മുടെ യുവതലമുറയുടെ കാര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നായിരുന്നു സോറം പീപ്പിൾസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെന്നത്ത് ചൗൺഗ്ലിയാനയുടെ പ്രതികരണം.

മിസോറാമിൽ കരുത്ത്കൂട്ടി സോറം പീപ്പിൾസ് മൂവ്മെന്റ്; മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമയ്ക്ക് ജയം

മിസോറാം ആരോഗ്യമന്ത്രി ആർ ലാൽതാംഗ്ലിയാന സൗത്ത് ടിയുപുയി സീറ്റിൽ സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ജെജെ ലാൽപെഖ്ലുവയോട് പരാജയപ്പെട്ടു. ഐസ്വാൾ നോർത്ത് രണ്ടിൽ നിന്നുള്ള ഇസെഡ്പിഎം സ്ഥാനാർത്ഥി വൻലാൽത്ലന വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് അടുക്കുകയാണ്. ഐസ്വാൾ വെസ്റ്റ്-II സീറ്റിൽ മിസോറാമിലെ ഗ്രാമവികസന മന്ത്രി ലാൽറുത്കിമ പരാജയപ്പെട്ടു. സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽങ്ഹിംഗ്ലോവ ഹ്മറിനോട് പരാജയപ്പെട്ടു.

മിസോറില് എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21 ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നത്. എംഎൻഎഫിനെ പിന്തള്ളി ഇസഡ്പിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്നും മിസോറാമിൽ തൂക്കുസഭയാണ് വരാൻ പോകുന്നതെന്നും വിവിധ എക്സിറ്റ് പോൾ പ്രവചനങ്ങളുണ്ടായിരുന്നു.

തെലങ്കാനയില് വ്യോമസേന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

40 നിയമസഭ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള സംസ്ഥാനം കൂടിയാണ് മിസോറാം. ഞായറാഴ്ച മണിപ്പൂരിലെ ജനങ്ങൾക്ക് വിശേഷ ദിവസം ആയതിനാൽ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. നവംബർ ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ മിസോറാമിൽ 80.66 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us