ചെന്നൈ: മിഗ്ജോം ശക്തി പ്രാപിച്ചതോടെ ചെന്നൈയിൽ മഴ ശക്തമായിരിക്കുകയാണ്. ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാല് മണിയോടെ മിഗ്ജോം അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലർച്ചെ കര തൊടുകയും ചെയ്യും. അടുത്ത മണിക്കൂറുകളിൽ തമിഴ്നാട്ടില് നാല് ജില്ലകളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥ പ്രതികൂലമായതിനാൽ തിരുവള്ളൂർ, ചെങ്കൽപേട്ട്, കാഞ്ചീപുരം എന്നീ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇന്ന് ആറ് ട്രെയ്നുകളാണ് റദ്ദാക്കിയത്. ചെന്നൈ എക്സ്പ്രസ് ഉൾപ്പടെ 20 ട്രെയ്നുകളാണ് റദ്ദാക്കിയത്.
ഡാമുകൾ നിറയുന്നു, ചെന്നൈയില് സ്ഥിതി രൂക്ഷം; നാളെയും അവധിറദ്ദാക്കിയ ട്രെയ്നുകൾ
4 -12-2023 - തിങ്കൾ
കോട്ടയം - നരാസ്പുർ സ്പെഷ്യൽ, കൊച്ചുവേളി- കോർബ എക്സ്പ്രസ്, ധൻ ബാദ് - ആലപ്പുഴ എക്സ്പ്രസ്, സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്, ഹാട്യ - എറണാകുളം എക്സ്പ്രസ്, ബിലാസ്പൂർ - എറണാകുളം എക്സ്പ്രസ്.
5 - 12-2023 - ചൊവ്വ
തിരുവനന്തപുരം ശബരി എക്സ്പ്രസ്, കൊല്ലം - സെക്കന്ദരാബാദ് സ്പെഷ്യൽ, ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്, സെക്കന്ദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ്, പട്ന - എറണാകുളം എക്സ്പ്രസ്സുകൾ.
6-12-2023 - ബുധൻ
തിരുവനന്തപുരം ശബരി എക്സ്പ്രസ്സ്, കോർബ -കൊച്ചുവേളി എക്സ്പ്രസ്, ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്, ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ്പ്രസ്, ഷാലിമാർ - നാഗർകോവിൽ ഗുരുദേവ് എക്സ്പ്രസ്, കന്യാകുമാരി - ദിബ്രുഗഡ് എക്സ്പ്രസ്, എറണാകുളം -ഹാട്യ പ്രതിവാര എക്സ്പ്രസ്, എറണാകുളം - ബിലാസ്പൂര് എക്സ്പ്രസ്.
മിഷോങ്; തമിഴ്നാട്ടില് കനത്ത മഴയില് രണ്ട് മരണം, വന് നാശനഷ്ടം7-12-2023 - വ്യാഴം
കന്യാകുമാരി -ദിബ്രുഗഡ് എക്സ്പ്രസ്, ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്, പട്ന - എറണാകുളം എക്സ്പ്രസ്, തിരുവനന്തപുരം ശബരി എക്സ്പ്രസ്.