മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള സൈഹ ജില്ലയിൽ ബിജെപി ജയിച്ചു. സൈഹ സീറ്റിൽ ബിജെപിയുടെ കെ.ബെയ്ചുവ 616 വോട്ടുകൾക്ക് ജയിച്ചു. മിസോറാമിൽ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനമാണിത്.
സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും പാർട്ടി നേതാക്കളെയും കാണും. പുതിയ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും.
സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM) മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ലാൽദുഹോമ സെർച്ചിപ്പ് സീറ്റിൽ 2,982 വോട്ടുകൾക്ക് വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ലാൽദുഹോമ 8,314 വോട്ടുകൾ നേടിയപ്പോൾ മിസോ നാഷണൽ ഫ്രണ്ടിന്റെ ജെ മൽസാവ്ംസുവാല വഞ്ചാങ് 5,332 വോട്ടുകൾ നേടി.
മിസോറാം മുഖ്യമന്ത്രിയും മിസോ നാഷണൽ ഫ്രണ്ടിന്റെ നേതാവുമായ സോറംതാംഗ ഗവർണർ ഹരിബാബു കമ്പംപതിയെ വൈകിട്ട് നാലിന് കാണും, രാജിവെക്കും.
40 സീറ്റിൽ 21 ലും സോറം പീപ്പിൾസ് മൂവ്മെന്റിന് വിജയം. ആറ് സീറ്റുകളിൽ സോറം പീപ്പിൾസ് മൂവ്മെന്റ് ലീഡ് ചെയ്യുന്നു.
മിസോറാമിലെ പാലക്, സൈഹ നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്ക് ജയം. പാലക് നിയമസഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ ഹ്രഹ്മോ എംഎൻഎഫ് എതിരാളിയായ കെ ടി റോഖാവിനെ 1,241 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഹ്രഹ്മോയ്ക്ക് 6,064 വോട്ടുകൾ ലഭിച്ചപ്പോൾ റോഖാവിന് 4,823 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ഐ പി ജൂനിയറിന് 3,729 വോട്ടുകൾ ലഭിച്ചപ്പോൾ സോറാം പീപ്പിൾസ് മൂവ്മെന്റ് (ZPM) സ്ഥാനാർത്ഥി കെ റോബിൻസൺ 1,378 വോട്ടുകൾ നേടി.
ഐസ്വാൾ ഈസ്റ്റ് ഒന്നിൽ മുഖ്യമന്ത്രി സോറാംതാംഗയ്ക്ക് തോൽവി. 2101 വോട്ടുകൾക്ക് സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽതൻസംഗ വിജയിച്ചു.
സെർച്ചിപ്പ് മണ്ഡലത്തിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ വിജയിച്ചു
'നാളെയോ മറ്റന്നാളോ ഗവർണറെ കാണും... ഈ മാസത്തിനകം സത്യപ്രതിജ്ഞ ചെയ്യും,' ശുഭപ്രതീക്ഷ പങ്കുവച്ച് സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ. സോറം പീപ്പിൾസ് മൂവ്മെന്റ് 27 സീറ്റുകളിൽ മുന്നേറുകയാണ്.
'ഇപ്പോൾ ഞങ്ങൾ 20-ലധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു, അത് ഇതിനകം തന്നെ ഭൂരിപക്ഷമാണ്, കേവല ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന് ഞാൻ കരുതുന്നു. ജയിച്ചാൽ നമ്മുടെ പ്രധാന മുൻഗണന കൃഷിക്കായിരിക്കും. ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, വൈദ്യുതി, ആശയവിനിമയം, നമ്മുടെ യുവതലമുറയുടെ കാര്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകും,' സോറം പീപ്പിൾസ് മൂവ്മെന്റ് വൈസ് പ്രസിഡന്റ് കെന്നത്ത് ചൗൺഗ്ലിയാന പറഞ്ഞു.
#ElectionsWithTOI | Kenneth Chawngliana, vice-president ZPM, speaks to TOI#MizoramElections2023 #MizoramElectionResults2023 pic.twitter.com/xoAPn4EJWe
— The Times Of India (@timesofindia) December 4, 2023
മിസോറാം ആരോഗ്യമന്ത്രി ആർ ലാൽതാംഗ്ലിയാന സൗത്ത് ടിയുപുയി സീറ്റിൽ സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ജെജെ ലാൽപെഖ്ലുവയോട് പരാജയപ്പെട്ടു.
ഐസ്വാൾ നോർത്ത് രണ്ടിൽ നിന്നുള്ള ഇസെഡ്പിഎം സ്ഥാനാർത്ഥി വൻലാൽത്ലന വൻ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക്.
ഐസ്വാൾ വെസ്റ്റ്-II സീറ്റിൽ മിസോറാമിലെ ഗ്രാമവികസന മന്ത്രി ലാൽറുത്കിമ പരാജയപ്പെട്ടു. സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽങ്ഹിംഗ്ലോവ ഹ്മറിനോട് പരാജയപ്പെട്ടു. 11 സീറ്റുകളിലാണ് മിസോ നാഷണൽ ഫ്രണ്ട് മുന്നേറുന്നത്.
മിസോ നാഷണൽ ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമായ സോറംതാംഗ മുന്നിൽ. ഐസ്വാൾ വെസ്റ്റിൽ കോൺഗ്രസ് നേതാവ് ലാൽസാവ്ത പിന്നിൽ. ബിജെപിയുടെ വൻലാൽമുഖ പിന്നിലാണ്.
ആകെയുളള 40 സീറ്റിൽ 26 ലും ലീഡുയർത്തി സോറം പീപ്പിൾസ് മൂവ്മെന്റ്
തുയ്ചാങ് സീറ്റിൽ ഉപമുഖ്യമന്ത്രി തൗൺലൂയ 909 വോട്ടിന്റെ പിന്നിലാക്കി സോറം പീപ്പിൾസ് മൂവ്മെന്റ് സ്ഥാനാർത്ഥി ഡബ്ല്യു ചുവാനൗമ
പത്ത് സീറ്റിൽ ലീഡുയർത്തി മിസോ നാഷണൽ ഫ്രണ്ട്. അന്തിമ റിസൾട്ടിനായി ക്ഷമയോടെ കാത്ത് സോറം പീപ്പിൾസ് മൂവ്മെന്റ് പ്രവർത്തകർ
#ElectionsWithTOI #MizoramElections2023 | ZPM workers eagerly waiting for final results, keeping an eye on the TV screen. pic.twitter.com/CvdzG8w6ZR
— The Times Of India (@timesofindia) December 4, 2023
മിസോറാമിൽ വോട്ടെണ്ണൽ പുരോഗമിക്കവെ കുതിപ്പ് തുടർന്ന് പ്രാദേശിക പാർട്ടിയായ സോറം പീപ്പിൾസ് മൂവ്മെന്റ്. ഏഴ് സീറ്റുകളിൽ ലീഡ് ഉയർത്തി തൊട്ടുപിറകിലായി മിസോ നാഷണൽ ഫ്രണ്ട് നിലനിൽക്കുന്നു. നേരത്തെ എട്ട് സീറ്റുകളിൽ ലീഡുയർത്തിയ കോൺഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങി. ബിജെപി മൂന്ന് സീറ്റുകളിൽ ലീഡ് ഉയർത്തി മുന്നേറുന്നുണ്ട്.
സോറം പീപ്പിൾസ് മൂവ്മെന്റ് 28 സീറ്റിൽ മുന്നേറുന്നു. എട്ട് സീറ്റിൽ മുന്നേറി സോറംതാംഗയുടെ എംഎൻഎഫ്
ഒമ്പത് ഇടങ്ങളിൽ മിസോ നാഷണൽ ഫ്രണ്ട് മുന്നേറ്റം. ബിജെപി മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഒന്നിലേക്ക് ചുരുങ്ങി കോൺഗ്രസ്.
മിസോറാമില് വോട്ടെണ്ണല് പുരോഗമിക്കുമ്പോള് ആകെയുള്ള 40 സീറ്റുകളില് 25 ലും സോറം പീപ്പിള്സ് മൂവ്മെന്റിന് മുന്നേറ്റം. ഒന്പത് സീറ്റുകളില് എംഎന്എഫും മൂന്ന് സീറ്റുകളില് ബിജെപിയും മൂന്ന് സീറ്റുകളില് കോണ്ഗ്രസും മുന്നിട്ട് നില്ക്കുന്നു.
'ആദ്യം മുതലേ ഞാൻ പറഞ്ഞത് ഞങ്ങൾക്ക് സുഖഭൂരിപക്ഷമുണ്ടാകുമെന്നും സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കുമെന്നുമാണ്. ഞങ്ങൾക്ക് മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും കൂട്ടുകെട്ടിന്റെ ആവശ്യമില്ല,' സോറം പീപ്പിൾസ് മൂവ്മെന്റ് (ZPM) നേതാവ് ലാൽദുഹോമ
#WATCH | Aizwal: Leader of Zoram People’s Movement (ZPM) Lalduhoma says, " I don't want to make any statement until the counting is over, we are hopeful that's it...right from the beginning I have said that we will have a comfortable majority and we will form a stable govt, we… pic.twitter.com/ulXGWmaL3M
— ANI (@ANI) December 3, 2023
വോട്ട് നിലയിൽ എംഎൻഎഫിന് തകർച്ച
ആറിടങ്ങളിൽ ലീഡ് ഉയർത്തി കോൺഗ്രസ്. ഒന്നിൽ നിന്ന് അനങ്ങാതെ ബിജെപി
23 ഇടങ്ങളിൽ സോറം പീപ്പിൾസ് മൂവ്മെന്റ്. 12 ഇടങ്ങളിൽ എംഎൻഎഫ് മുന്നേറുന്നു.
ഒരു സീറ്റിൽ ബിജെപി മുന്നേറുന്നു
സോറം പീപ്പിൾസ് മൂവ്മെന്റ് 22 ഇടങ്ങളിൽ മുന്നേറുന്നു. എട്ട് ഇടങ്ങളിൽ മിസോ നാഷണൽ ഫ്രണ്ട്. കോൺഗ്രസ് എട്ടിടങ്ങളിൽ ലീഡ് ചെയ്യുന്നു.
സോറം പീപ്പിൾസ് മൂവ്മെന്റ് 22 ഇടങ്ങളിൽ മുന്നേറുന്നു
ഇസെഡ്പിഎം 17 ഇടങ്ങളിൽ മുന്നിട്ടു നിൽക്കുന്നു
സോറം പീപ്പിൾസ് മൂവ്മെന്റും മിസോ നാഷണൽ ഫ്രണ്ടും ഏഴിടങ്ങളിൽ ലീഡ് ചെയ്യുന്നു
ഏഴ് സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു
നാലിടങ്ങളിൽ മിസോ നാഷണൽ ഫ്രണ്ടും മുന്നിട്ട് നിൽക്കുന്നു. കോൺഗ്രസും ബിജെപിയും ഓരോ സീറ്റിൽ മുന്നേറുന്നു.
പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങി. നാല് സീറ്റുകളിലാണ് എംഎൻഎഫ് മുന്നേറുന്നത്. തൊട്ടുപിന്നിൽ സോറം പീപ്പിൾസ് മൂവ്മെന്റും ഉണ്ട്. ഒരു സീറ്റിൽ കോൺഗ്രസും ബിജെപിയും മുന്നേറുന്നു.
മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു. ഭരണകക്ഷി മിസോറാം നാഷണൽ ഫ്രണ്ടും സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ബിജെപിയും ശുഭപ്രതീക്ഷയിലാണ്. എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21 ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
എംഎൻഎഫിനെ പിന്തള്ളി ഇസഡ്പിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. 40 നിയമസഭ മണ്ഡലങ്ങൾ ഉള്ള ചെറിയ വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള സംസ്ഥാനമാണ്. ഞായറാഴ്ച മണിപ്പൂരിലെ ജനങ്ങൾക്ക് വിശേഷ ദിവസം ആയതിനാൽ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു.