മിഗ്ജോം രാവിലെ കര തൊടും; ചെന്നൈയിൽ മഴ ശക്തി പ്രാപിക്കും, അതീവ ജാഗ്രതയിൽ തമിഴ്നാട്

ചെന്നൈയിൽ മഴ ശക്തി പ്രാപിക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്.

dot image

ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. മഴക്കെടുതിയിൽ ഇതുവരെ ആറ് പേർ മരിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയിരുന്നു. മിഗ്ജോം രാവിലെ കര തൊടും. നെല്ലൂരിനും മച്ലി പട്ടണത്തിനും ഇടയിലാണ് കര തൊടുക. തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

ചെന്നൈയിൽ മഴ ശക്തി പ്രാപിക്കും. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ ഇന്നും പൊതു അവധിയാണ്. രാവിലെ ഒമ്പത് മണി വരെ അടച്ചിടുന്ന ചെന്നൈ വിമാനത്താവളം മഴയുടെ തീവ്രത അനുസരിച്ചാകും തുറക്കുക. ഇതുവരെ നിരവധി വിമാനങ്ങളാണ് റദ്ദാക്കുകയോ വഴി തിരിച്ച് വിടുകയോ ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ളതുൾപ്പെടെ നൂറിലധികം ട്രെയിനുകൾ റദ്ദാക്കി. സബർബൻ, മെട്രോ സർവീസുകളും തടസപ്പെട്ടു. റോഡ് ഗതാഗതവും സ്തംഭിച്ചു.

'മിഗ്ജോം' തീവ്ര ചുഴലിക്കാറ്റായി; വെള്ളത്തിനടിയിലായി ചെന്നൈ നഗരം, ജാഗ്രതാനിർദേശം

വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ ചെന്നൈ നഗരം ഇരുട്ടിലാണ്. ആറ് പ്രധാനപ്പെട്ട ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ ഉടൻ തുറന്നു വിട്ടേക്കും. നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത കാണിക്കണമെന്ന് നിർദേശമുണ്ട്. എൻഡിഎഫ് സംഘങ്ങൾക്കൊപ്പം സൈന്യവും രക്ഷാപ്രവർത്തനവും തുടരുകയാണ്. മന്ത്രി ഉദയനിധി സ്റ്റാലിൻ വെള്ളപ്പൊക്ക ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താൻ മന്ത്രി നിർദേശം നൽകി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us