'സ്വന്തം ഗ്രാമത്തില് 50 വോട്ട് പോലും കിട്ടിയില്ല'; ഇവിഎമ്മില് സംശയം പ്രകടിപ്പിച്ച് കോണ്ഗ്രസ്

ചിപ്പുള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകുമെന്ന് ദിഗ് വിജയ് സിംഗ്

dot image

ഭോപ്പാല്: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില് വോട്ടിംഗ് യന്ത്രത്തില് സംശയം ഉന്നയിച്ച് കോണ്ഗ്രസ്. സ്വന്തം ഗ്രാമത്തില് 50 വോട്ട് പോലും തികച്ച കിട്ടിയില്ലെന്ന് ചില മുന് എംഎല്എമാര് പരാതി പറഞ്ഞതായി കോണ്ഗ്രസ് നേതാവ് കമല്നാഥ് ആശങ്ക പ്രകടിപ്പിച്ചു. മുന് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗും സമാന ആശങ്ക പങ്കുവെച്ചു.

ചിപ്പുള്ള ഏതൊരു മെഷീനും ഹാക്ക് ചെയ്യാനാകുമെന്നും ഇവിഎമ്മിലൂടെയുള്ള വോട്ടെടുപ്പിന് 2003 മുതല് താന് എതിരാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. പോസ്റ്റല് വോട്ടുകള് എണ്ണിയപ്പോള് 230 മണ്ഡലങ്ങളില് 199 ഇടത്ത് കോണ്ഗ്രസ് ആയിരുന്നു മുന്നിലെന്നും ബിജെപി മുന്നിട്ട് നിന്നത് 31 ഇടത്ത് മാത്രമായിരുന്നുവെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്ത്തു.

വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിച്ച് എം കെ സ്റ്റാലിൻ; ആന്ധ്രയിൽ കനത്ത മഴ

'ഇന്ത്യന് ജനാധിപത്യം പ്രൊഫഷണല് ഹാക്കര്മാരാല് നിയന്ത്രിക്കപ്പെടുന്നത് നമുക്ക് അനുവദിക്കാനാകുമോ? എല്ലാ രാഷ്ട്രീയ പാര്ട്ടികളും അഭിസംബോധന ചെയ്യേണ്ടുന്ന അടിസ്ഥാനപരമായ ചോദ്യമാണിത്. ബഹുമാനപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്, ബഹുമാനപ്പെട്ട സുപ്രീംകോടതി ദയവായി നമ്മുടെ ഇന്ത്യന് ജനാധിപത്യത്തെ നിങ്ങള് സംരക്ഷിക്കുമോ?' ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് നിയനസഭാ തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെയാണ് കോണ്ഗ്രസ് നേതാക്കള് ഇവിഎമ്മില് ആശങ്ക പ്രകടിപ്പിച്ചത്. അതേസമയം 'ചര്ച്ച ചെയ്യാതെ ഇക്കാര്യത്തില് ഒരു അഭിപ്രായം പറയാന് കഴിയില്ല. ആദ്യം എല്ലാവരുമായും സംസാരിക്കട്ടെ. സ്വന്തം ഗ്രാമത്തില് 50 വോട്ട് പോലും കിട്ടിയിട്ടില്ലെന്ന് ചില എംഎല്എമാര് പറഞ്ഞു. അത് എങ്ങനെ സംഭവിക്കും.' ഇവിഎം അട്ടിമറി ആരോപണത്തില് കമല്നാഥിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us