ഡൽഹി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് കമൽനാഥ് മധ്യപ്രദേശ് പിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി സൂചന. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും. എന്നാൽ വിജയം പ്രവചിച്ചിടത്ത് വലിയ പരാജയമാണ് മധ്യപ്രദേശിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്.
ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സര്വ്വേ ഉള്പ്പടെയുള്ള പല എക്സിറ്റ് പോളുകളും കോണ്ഗ്രസിന് വിജയം പ്രവചിച്ച മധ്യപ്രദേശില് ആകെയുള്ള 230 സീറ്റുകളില് 163 സീറ്റികളിലും ബിജെപി വിജയം നേടിയിരുന്നു. 66 സീറ്റുകള് മാത്രമാണ് ഇവിടെ കോണ്ഗ്രസിന് നേടാനായത്. ശിവരാജ് സിംഗ് ചൗഹാന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള് ഫലം കണ്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
എന്നാൽ ഇത്തരത്തിലൊരു ട്രെന്റ് സെറ്റ് ചെയ്യാനോ ജനങ്ങളിലേക്ക് എത്താനോ കോൺഗ്രസിന് സാധിച്ചില്ലെന്നാണ് വിലയിരുത്തൽ. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തമേറ്റെടുത്ത് കമൽനാഥ് രാജിവെക്കണമെന്ന ആവശ്യമാണ് ഹൈക്കമാന്റിൽ നിന്ന് ഉയരുന്നതെന്നാണ് സൂചന. 2018 ൽ കമൽനാഥിന്റെ നേതൃത്വത്തിൽ 114 സീറ്റ് നേടി വിജയിച്ചിടത്തുനിന്നാണ് കോൺഗ്രസ് ഇന്ന് 66 സീറ്റിലേക്ക് വീണതെന്നത് പരാജയത്തിന്റെ ആഴം കൂട്ടുന്നു. പരാജയത്തിന് പിന്നാലെ നേതാക്കളെയോ പ്രവർത്തകരെയോ കാണാൻ തയ്യാറാകാതിരുന്ന കമൽനാഥ് എന്നാൽ ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാനെ കണ്ടതിലും ഹൈക്കമാന്റിന് അതൃപ്തിയുണ്ട്.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസംശക്തമായ പ്രചാരണമായിരുന്നു ബിജെപിയുടേത്. പ്രചാരണ വേളയില് മറ്റുള്ളവർ മോദി ഫാക്ടറിനെ ഉയർത്തിപ്പിടിച്ചപ്പോൾ അതിനൊപ്പം തന്നിലേക്ക് ജനശ്രദ്ധ എത്തുംവിധമുള്ള പരിപാടികളും ശിവരാജ് സിംഗ് ചൗഹാനൊരുക്കിയിരുന്നു. സർക്കാർ ജോലികൾക്ക് 35 ശതമാനം സംവരണം ഉൾപ്പടെ സ്ത്രീ പ്രാതിനിധ്യം ഉയർത്തിയുള്ള നിരവധി പദ്ധതി പ്രഖ്യാപനങ്ങളും ചൗഹാന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലുണ്ടായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിയുള്ള പ്രചാരണ പരിപാടികൾക്കിടയിൽ അദ്ദേഹം വോട്ടർമാരോട് താൻ ഇല്ലാത്ത അവസ്ഥയിൽ തന്നെ അവർക്ക് മിസ്സ് ചെയ്യുമെന്ന് പോലും പറഞ്ഞിട്ടുണ്ട്. ബുർഹാൻപൂരിലെ ഒരു പരിപാടിയിൽ, സ്ത്രീകൾക്കായുള്ള ലാഡ്ലി ബെഹ്ന യോജനയുടെ 597 കോടി രൂപയുടെ ഗഡു പുറത്തിറക്കിയപ്പോൾ, രണ്ട് സ്ത്രീകൾ ചൗഹാന് പുഷ്പാർച്ചന നടത്തുകയും, ചൗഹാൻ അവരുടെ പാദങ്ങൾ കഴുകുകയും ചെയ്തിരുന്നു.