ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഐഎഎഫ് ചേതക് ഹെലികോപ്റ്ററുകൾ വിന്യസിച്ചു. വെള്ളപ്പൊക്ക മേഖലയിൽ സൈന്യം ഹെലികോപ്റ്ററിൽ ഭക്ഷണമെത്തിച്ചു. സൈദാ പേട്ടിൽ ഒറ്റപ്പെട്ടവരെ സൈന്യം രക്ഷപ്പെടുത്തുകയും ചെയ്തു. നഗരത്തിൽ 80 ശതമാനം വൈദ്യുതി പുന:സ്ഥാപിച്ചു. തമിഴ്നാട് സംസ്ഥാന സർക്കാരും താംബരം എയർഫോഴ്സ് സ്റ്റേഷനും ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
മഴക്കെടുതി തുടരുന്നു; 50 വിമാന സർവീസുകൾ റദ്ദാക്കി, ചെന്നൈയിൽ മരണം 12 ആയിഅടുത്ത 24 മണിക്കൂറിൽ ആന്ധ്രയിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകൾക്ക് അതീവ ജാഗ്രത നിർദേശം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. 140 ട്രെയിനുകളും 40 വിമാനങ്ങളും റദ്ദാക്കുകയും ചെയ്തു. അതേസമയം മിഗ്ജോം ചുഴലിക്കാറ്റിൻ്റെ ശക്തി കുറഞ്ഞതായും റിപ്പോർട്ടുണ്ട്.