ന്യൂഡൽഹി: അഭയാര്ത്ഥികള്കള്ക്ക് ജനിച്ച കുട്ടികള്ക്ക് രാജ്യത്ത് പൗരത്വം ഉണ്ടോയെന്ന് കേന്ദ്ര സര്ക്കാരിനോട് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതി ഒരുകൂട്ടം ആളുകള്ക്ക് ഗുണകരമല്ലേയെന്നും സുപ്രീം കോടതി. മാതൃരാജ്യത്ത് നിന്ന് പീഡനങ്ങള് നേരിടേണ്ടി വരുന്നത് കൊണ്ടാണ് ഇന്ത്യയിലേക്ക് ആളുകള് അഭയാര്ത്ഥികളായി എത്തുന്നതെന്ന് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്ജികള് പരിഗണിക്കവെയാണ് ഭരണഘടനാ ബെഞ്ചിന്റെ പരാമര്ശങ്ങള്.
പൗരന്മാര്ക്ക് ഗുണകരമല്ലെന്ന് ഹര്ജിക്കാര്ക്ക് വേണ്ടി ഹാജരായ മുതിര്ന്ന അഭിഭാഷകന് ശ്യാം ദിവാന് മറുപടി നല്കി. അനധികൃത കുടിയേറ്റക്കാര്ക്ക് ജനിച്ച കുട്ടികള്ക്ക് പൗരത്വമില്ലെന്നും ശ്യാം ദിവാന് വിശദീകരിച്ചു. പൗരത്വ നിയമ ഭേദഗതി ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്ര സര്ക്കാര് അടിച്ചേല്പ്പിച്ചതാണ് എന്നും നിയമ ഭേദഗതി ഒരുവിഭാഗം ജനങ്ങളെ ന്യൂനപക്ഷമാക്കി എന്നുമായിരുന്നു മുതിര്ന്ന അഭിഭാഷകന് കെ എന് ചൗധുരിയുടെ വാദം. ഒരുകൂട്ടം ഹര്ജികളില് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് നാളെ കേന്ദ്ര സര്ക്കാരിന്റെ വാദം കേള്ക്കും.