ന്യൂഡല്ഹി: മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി ഉടന് പ്രഖ്യാപിച്ചേക്കും. പാര്ട്ടിയുടെ നിര്ണ്ണായക യോഗം ഇന്ന് ഡല്ഹിയില് ചേരും. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സംബന്ധിച്ച് അന്തിമ തീരുമാനം ഈ യോഗത്തില് ഉണ്ടാവും.
അതിനിടെ രാജസ്ഥാന് മുന് മുഖ്യമന്ത്രിയും മുതിര്ന്ന ബിജെപി നേതാവുമായ വസുന്ധര രാജെ ഡല്ഹിയിലെത്തി. ബുധനാഴ്ച്ച രാത്രി ഡല്ഹിയിലെത്തിയ വസുന്ധരെ യോഗം സംബന്ധിച്ചും മുഖ്യമന്ത്രി പദം സംബന്ധിച്ചുമുള്ള ചോദ്യങ്ങളില് നിന്നും ഒഴിഞ്ഞുമാറി. മരുമകളെ കാണാന് വേണ്ടിയാണ് ഡല്ഹിയിലെത്തിയതെന്നായിരുന്നു പ്രതികരണം. രണ്ട് തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെ രാജസ്ഥാനിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രിയാണ്.
'രേവന്തണ്ണ' അമരത്തേക്ക്; ഇന്ന് സത്യപ്രതിജ്ഞ, സോണിയ പങ്കെടുത്തേക്കുംതന്റെ അനുയായികള് 'റാണി' എന്ന വിളിക്കുന്ന വസുന്ധര രാജെ ഇത്തവണയും മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നുണ്ടെങ്കിലും മൂന്ന് സംസ്ഥാനങ്ങളിലും പുതിയ മുഖങ്ങള് അവതരിപ്പിക്കാനാണ് പാര്ട്ടി ആലോചിക്കുന്നത്. ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ബിജെപി എംഎല്എമാര് രാജെയുടെ വസതിയിലെത്തിയിരുന്നു. ഇതൊരു ശക്തിപ്രകടനമല്ലെന്നും വസുന്ധര മുഖ്യമന്ത്രിയാകണമെന്ന് പൊതുജനങ്ങള് ആഗ്രഹിക്കുന്നുണ്ടെന്നുമായിരുന്നു എംഎല്എമാര് പ്രതികരിച്ചത്.
കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം; സുഖ്ദേവ് സിംഗിന്റെ കൊലയാളികൾക്കായി അന്വേഷണംപ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പാര്ട്ടി അധ്യക്ഷന് ജെ പി നദ്ദയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയില് യോഗം ചേര്ന്നിരുന്നു. സംസ്ഥാന നേതാക്കളുടെ താല്പര്യം അറിയാല് നിരീക്ഷകരെ നിയോഗിക്കാനാണ് ബിജെപി തീരുമാനം. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില് വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 എംപി മാര് പാര്ലമെന്റ് അംഗത്വം രാജി വെച്ചു. ഈ സാഹചര്യത്തില് കേന്ദ്ര മന്ത്രിസഭയിലും പുനഃസംഘടന ഉണ്ടാകും.