ജയ്പൂര്: തിരഞ്ഞെടുപ്പ് തോല്വിക്ക് പിന്നാലെ രാജസ്ഥാന് കോണ്ഗ്രസിന് പുതിയ നേതൃനിര ഒരുങ്ങുന്നു. മുന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ് പാര്ട്ടി നേതൃത്വത്തിലേക്ക് ഉടന് തിരിച്ചെത്തിയേക്കും. കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവായി സച്ചിന് പൈലറ്റിനെ ചുമതലപ്പെടുത്താനാണ് ആലോചന.
സച്ചിന് പൈലറ്റ് കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആവുകയാണെങ്കില് ഗോവിന്ദ് സിംഗ് ദോതാസ്രയോ ഹരീഷ് ചൗധരിയോ പിസിസി അധ്യക്ഷനായേക്കുമെന്നാണ് കോണ്ഗ്രസ് വൃത്തങ്ങളില് നിന്നുള്ള സൂചന. അതേസമയം ജാട്ട് വിഭാഗത്തില് നിന്നുളള ഒരാളെ കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവാക്കിയാല് സച്ചിന് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തും. സച്ചിന് അധ്യക്ഷനായിരുന്ന സമയത്ത് ജാട്ട് നേതാവായ രാമേശ്വര് ധുഡിയായിരുന്നു സിഎല്പി നേതാവ്.
സോണിയ ഗാന്ധി കർണാടകയിൽ നിന്ന് ലോക്സഭയിലേക്ക്..?; സൂചന നൽകി കോൺഗ്രസ്സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനായിരുന്ന ഹരീഷ് ചൗധരി ഈ അടുത്താണ് സച്ചിന് കേന്ദ്രത്തിലേക്ക് എത്തുന്നത്. അശോക് ഗെഹ്ലോട്ട്-സച്ചിന് അസ്വാരസ്യം നിലനില്ക്കുന്ന സാഹചര്യത്തില് ചൗധരിയെ പരിഗണിക്കാന് സാധ്യതയില്ല. അതിനാല് സച്ചിന് പൈലറ്റിനും ഗോവിന്ദ് സിംഗ് ദോതാസ്രയോയ്ക്കുമാവും സാധ്യത.
രാജസ്ഥാനിലെ ഒബിസി വിഭാഗങ്ങളില് തന്നെ പ്രബല വിഭാഗങ്ങളാണ് ജാട്ട്, മാലി, ഗുജ്ജര് വിഭാഗങ്ങള്. കോണ്ഗ്രസിന്റെ ഏറ്റവും ശക്തമായ വോട്ട്ബാങ്ക് ജാട്ട് വിഭാഗമാണ്. എന്നാല് ഇത്തവണ ജാട്ട് വിഭാഗം കോണ്ഗ്രസിനെ കൈവെടിഞ്ഞുവെന്നാണ് രാജസ്ഥാന് ഫലങ്ങള് വ്യക്തമാക്കുന്നത്. ജാട്ടുകള്ക്ക് സ്വാധീനമുള്ള 35 സീറ്റുകളില് 25 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. കോണ്ഗ്രസിന് ലഭിച്ചത് എട്ട് സീറ്റുകളാണ്. ഗുജ്ജറുകള്ക്ക് സ്വാധീനമുള്ള 39 മണ്ഡലങ്ങളില് 22 എണ്ണത്തിലും വിജയം ബിജെപിക്കൊപ്പമായിരുന്നു. കോണ്ഗ്രസ് 13 മണ്ഡലങ്ങളില് വിജയിച്ചപ്പോള് ബിഎസ്പി ഒരു സീറ്റിലും മറ്റുള്ളവര് മൂന്ന് സീറ്റുകളിലും വിജയിച്ചു.
കഴിഞ്ഞ തവണ ഗുജ്ജാര് വിഭാഗം കോണ്ഗ്രസിനൊപ്പമായിരുന്നു. 2018 ലെ തിരഞ്ഞെടുപ്പില് സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയായേക്കുമെന്ന പ്രതീക്ഷയിലാണ് ഗുജ്ജര് വിഭാഗത്തിന്റെ വലിയ പിന്തുണ കോണ്ഗ്രസിന് ലഭിച്ചത്. എന്നാല് ഇത്തവണ സാഹചര്യം സച്ചിന് പ്രതികൂലമായതിനാല് ഗുജ്ജര് വോട്ടുകളും ബിജെപിയിലേക്ക് നീങ്ങുകയായിരുന്നു.