കോണ്ഗ്രസിനെ പിന്തുണച്ചു, കോണ്ഗ്രസ് തിരിച്ചും; ഡാനിഷ് അലിയെ ബിഎസ്പി പുറത്താക്കിയതിന് പിന്നില്

ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില് ഡാനിഷ് അലിയെ പുറത്താക്കിയ വിവരം ബിഎസ്പി അറിയിച്ചു.

dot image

ന്യൂഡല്ഹി: ഡാനിഷ് അലി എംപിയെ പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യാന് ബിഎസ്പിയെ പ്രേരിപ്പിച്ചത് പാര്ലമെന്റില് കോണ്ഗ്രസിനെ പിന്തുണച്ചതാണെന്ന് റിപ്പോര്ട്ട്. പാര്ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ബിജെപി അംഗം രമേശ് ബിദുഡി ഡാനിഷ് അലിക്ക് എതിരെ വര്ഗീയ പരാമര്ശം നടത്തിയപ്പോള് കോണ്ഗ്രസ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഇതും ബിഎസ്പിയെ ചൊടിപ്പിച്ചെന്നാണ് വിവരം.

'പഞ്ചാബില് കോണ്ഗ്രസ് ഒറ്റക്ക് ബിജെപിയെ നേരിടും'; ആപ്പുമായി സഖ്യത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ്

ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില് ഡാനിഷ് അലിയെ പുറത്താക്കിയ വിവരം ബിഎസ്പി അറിയിച്ചു. പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെടരുതെന്ന് നേരത്തെ തന്നെ ഡാനിഷ് അലിയോട് വ്യക്തമാക്കിയിരുന്നതായും എന്നാല് അദ്ദേഹം അത് ലംഘിച്ചെന്നും പ്രസ്താവനയില് പറയുന്നു. 2018ല് കര്ണാടകയില് ദേവഗൗഡയുടെ കീഴില് ജനതാ പാര്ട്ടിയില് പ്രവര്ത്തിക്കുകയായിരുന്നു ഡാനിഷ് അലി. ആ സമയത്ത് ബിഎസ്പിയും ദേവഗൗഡയുടെ ജനതാ പാര്ട്ടിയും ഒരുമിച്ച് തെരഞ്ഞെടുപ്പില് മത്സരിക്കുകയായിരുന്നു. പാര്ട്ടിക്ക് വേണ്ടി പ്രവര്ത്തിക്കുമെന്ന വ്യവസ്ഥയില് ഡാനിഷ് അലിക്ക് അംറോഹയില് നിന്ന് ടിക്കറ്റ് നല്കി. എന്നിട്ടും ഡാനിഷ് അലി പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങള് ചെയ്തുവെന്നും അതിനാല് പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യുന്നുവെന്നും ബിഎസ്പിയുടെ പ്രസ്താവനയില് പറയുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us