'എല്ലാവര്ക്കും റാം റാം', ചര്ച്ചയായി ശിവ്രാജ് സിംഗ് ചൗഹാന്റെ പോസ്റ്റ്; വിടവാങ്ങലാണോ എന്ന് ചോദ്യം

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്എമാരുടെ നിര്ണായക യോഗത്തിന് രണ്ട് ദിവസം മുമ്പാണ് ചൗഹാന്റെ പോസ്റ്റ് ഊഹാപോഹങ്ങള്ക്ക് വഴിവെച്ചത്.

dot image

ഭോപ്പാല്: മധ്യപ്രദേശില് ചര്ച്ചയായി ശിവ്രാജ് സിംഗ് ചൗഹാന് സമൂഹമാധ്യമത്തില് പങ്കുവെച്ച പോസ്റ്റ്. 'സഭി കോ റാം-റാം' (എല്ലാവര്ക്കും റാം റാം) എന്ന് സ്വന്തം ചിത്രത്തോടൊപ്പം എക്സ് പ്ലാറ്റ്ഫോമില് ശിവ്രാജ് സിംഗ് ചൗഹാന് കുറിച്ചിരുന്നു. ഈ പോസ്റ്റാണ് ചര്ച്ചയായത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്എമാരുടെ നിര്ണായക യോഗത്തിന് രണ്ട് ദിവസം മുമ്പാണ് ചൗഹാന്റെ പോസ്റ്റ് ഊഹാപോഹങ്ങള്ക്ക് വഴിവെച്ചത്.

റാം റാം പോസ്റ്റ് ഒരു ആശംസാ സന്ദേശമായും വേര്പിരിയല് സന്ദേശമായും വായിക്കാമെന്നാണ് ഊഹാപോഹങ്ങള്. നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി വന് വിജയം നേടിയിരുന്നു. ഇതേത്തുടര്ന്ന് സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് എംഎല്എമാരും ഉന്നത നേതൃത്വവും തീരുമാനിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന് വി ഡി ശര്മ പറഞ്ഞിരുന്നു.

തിങ്കളാഴ്ച രാവിലെ ഭോപ്പാലില് വെച്ചാണ് എംഎല്എമാരുടെ ചര്ച്ച. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന് എംഎല്എമാര് വൈകിട്ട് നാലിന് യോഗം ചേരും. എംഎല്എമാര്ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ട്. പാര്ട്ടിയുടെ നടപടിക്രമങ്ങള് പിന്തുടരുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്നും വി ഡി ശര്മ്മ പറഞ്ഞു.

ഇത് രാമന്റെ രാജ്യമാണ്. റാം എന്ന് പറഞ്ഞുകൊണ്ടാണ് ഞങ്ങള് പരസ്പരം അഭിവാദ്യം ചെയ്യുന്നത്. രാമന്റെ നാമത്തില് ദിവസം തുടങ്ങുന്നത് നമ്മുടെ സംസ്കാരമാണ്. ബിജെപി കേഡര് അധിഷ്ഠിത സംഘടനയാണെന്നും നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും പാര്ട്ടി പ്രവര്ത്തകര് അംഗീകരിക്കുമെന്നുമാണ് ട്വീറ്റിനെക്കുറിച്ച് വി ഡി ശര്മ്മ പ്രതികരിച്ചത്.

15 മാസത്തെ ഇടവേള മാറ്റിനിര്ത്തിയാല്, തുടര്ച്ചയായി അഞ്ചാം തവണയാണ് ബി.ജെ.പി. മധ്യപ്രദേശില് അധികാരത്തിലെത്തുന്നത്. ഇതില് രണ്ടുവര്ഷത്തോളം ഉമാഭാരതിയും ബാബുലാല് ഗൗറും മുഖ്യമന്ത്രിമാരായത് മാറ്റിനിര്ത്തിയാല് 18 വര്ഷം സംസ്ഥാനം ഭരിച്ചത് ശിവരാജ് സിങ് ചൗഹാനായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us