സസ്പെന്സിന് വിരാമം; വിഷ്ണു ദേവ് സായ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

54 സീറ്റുകൾ നേടിയാണ് ഛത്തീസ്ഗഡിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്

dot image

ഛത്തീസ്ഗഡ്: വിഷ്ണു ദേവ് സായിയെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ബിജെപി. ഇന്ന് ചേർന്ന ഛത്തീസ്ഗഡ് ലെജിസ്ലേച്ചർ പാർട്ടി യോഗത്തിലാണ് തീരുമാനം. റായ്പൂരിൽ ബിജെപി നിരീക്ഷകരും കേന്ദ്ര മന്ത്രിമാരുമായ അർജുൻ മുണ്ടെ, സർബാനന്ദ സോനോവാൾ, പാർട്ടി ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതം എന്നിവർ എംഎൽഎമാരുമായി നടത്തിയ ചർച്ചയിലാണ് ആദിവാസി നേതാവായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാൻ തീരുമാനമായത്.

ഛത്തീസ്ഗഡിലെ കുൻകുരി മണ്ഡലത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎയായ യു ഡി മിഞ്ചിനെ പരാജയപ്പെടുത്തിയാണ് വിഷ്ണു ദേവ് സായ് വിജയിച്ചത്. ആദ്യ മോദി സർക്കാരിൽ സ്റ്റീൽ, ഖനി, തൊഴിൽ, തൊഴിൽ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു വിഷ്ണു ദേവ് സായ്. 1999, 2004, 2009, 2014 വർഷങ്ങളിൽ റായ്ഗഡ് മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ലോക്സഭയിലേക്ക് വിഷ്ണു ദേവ് വിജയിച്ചു. 2020 മുതൽ 2022 വരെ ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി. ഛത്തീസ്ഗഡിലെ റായ്ഗഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പതിനാറാം ലോക്സഭാംഗവുമായിരുന്നു വിഷ്ണു ദേവ് സായ്.

ത്രിപുരയിലെ രണ്ട് ലോക്സഭാ സീറ്റുകളിലും പിന്തുണയ്ക്കണമെന്ന് കോൺഗ്രസ്; പ്രതികരിക്കാതെ സിപിഐഎം

1990 ലും 1993 ലും മധ്യപ്രദേശിലെ തപ്കര മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സായി വിജയിച്ചിരുന്നു. 54 സീറ്റുകൾ നേടിയാണ് ഛത്തീസ്ഗഡിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ ഒരാഴ്ചയോളമായി ചർച്ചയിലാണ് ബിജെപി.

മൂന്ന് മുഖ്യമന്ത്രിമാരെ കണ്ടെത്തണം; തിരക്കിട്ട ചര്ച്ചകളില് ബിജെപി

മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ലെജിസ്ലേച്ചർ പാർട്ടി യോഗം രണ്ടു ദിവസത്തിനുളളിൽ നടക്കും. തെലങ്കാനയിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തു. നിയമസഭാ സമ്മേളനത്തിന് ശനിയാഴ്ച തുടക്കമായി. മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തന്റെ മന്ത്രിസഭയിലെ 11 മന്ത്രിമാർക്കും വകുപ്പുകൾ അനുവദിച്ചു. അതേസമയം ബിജെപി എംഎൽഎമാർ നിയമസഭയിൽ എത്തിയില്ല. എഐഎംഐഎം അംഗം അക്ബറുദ്ദീൻ ഒവൈസിയാണ് പ്രോ-ടേം സ്പീക്കർ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us