ന്യൂഡല്ഹി: മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില് മുഖ്യമന്ത്രിയെ തീരുമാനിക്കാന് തിരക്കിട്ട ചര്ച്ചകളില് ബിജെപി. കേന്ദ്ര നിരീക്ഷകരായ കേന്ദ്ര മന്ത്രി അര്ജുന് മുണ്ട, സര്ബാനന്ദ് സോനോവാള്, ദേശീയ ജനറല് സെക്രട്ടറി ദുഷ്യന്ത് കുമാര് ഗൗതം എന്നിവര് ഛത്തീസ്ഗഢില് എത്തി. എംഎല്എമാരുമായി നേതാക്കള് ആശയ വിനിമയം നടത്തും. മുന് മുഖ്യമന്ത്രി രമണ് സിങ്, സംസ്ഥാന ബിജെപി അധ്യക്ഷന് അരുണ് കുമാര് സാവോ, രേണുക സിങ് തുടങ്ങിയവരുടെ പേരുകളാണ് ഉയര്ന്ന് കേള്ക്കുന്നത്.
രാഹുലിന് ആകാമെങ്കിൽ ബിജെപി നേതാക്കൾക്ക് എന്തുകൊണ്ട് കേരളത്തിൽ മത്സരിച്ചുകൂടാ: കെ സുരേന്ദ്രൻമധ്യപ്രദേശില് നിയമസഭ കക്ഷി യോഗം നാളെ ഭോപ്പാലില് നടക്കും. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, നരേന്ദ്ര സിംഗ് തോമര്, ജ്യോതിരാതിദ്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. രാജസ്ഥാനിലെ ചര്ച്ചകള്ക്ക് രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നിരീക്ഷകര് ഇന്ന് ജയ്പൂരില് എത്തും. മുന് മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, ഗജേന്ദ്ര സിങ് ഷെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത്.