ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി

പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമെന്ന് നരേന്ദ്രമോദി

dot image

ഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവിയില്ലെന്ന സുപ്രീം കോടതി വിധി ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപിടിക്കുന്നതാണ് വിധി. പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമെന്നും മോദി പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീം കോടതി ശരിവെക്കുകയായിരുന്നു. ഇന്ത്യയുടെ ഭാഗമായതോടെ കശ്മീരിന് പ്രത്യേക പരമാധികാരം ഇല്ലാതായെന്നും രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിനും ബാധകമാണെന്നും കോടതി പറഞ്ഞു. ആര്ട്ടിക്കിള് 370 യുദ്ധസാഹചര്യം കണക്കിലെടുത്ത് താത്ക്കാലികമായി ഏർപ്പെടുത്തിയ സംവിധാനമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ അനുച്ഛേദം 370 നിര്വ്വചിക്കുന്ന പ്രത്യേക പദവി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജികളിലാണ് വിധി.

കശ്മീരിന് പ്രത്യേക പദവി ഇല്ല: സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. കേസിൽ മൂന്ന് വിധി ന്യായങ്ങൾ ആണ് ഉള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370–ാം വകുപ്പ് മാറ്റാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. നിയമസഭ പിരിച്ചു വിട്ടതിൽ ഇടപെടാനാവില്ല എന്നും കോടതി പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബർ 30 ന് അകം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us