ന്യൂ ഡൽഹി: 2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇപ്പോഴിതാ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതെന്നുള്ളത് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിൾ. 'ഇയർ ഇൻ സെർച്ച് 2023' പട്ടികയിൽ വാർത്ത, വിനോദം, ട്രോളുകൾ, യാത്ര, പാചകക്കുറിപ്പുകൾ തുടങ്ങി എല്ലാ മേഖലകളും ഉൾപ്പെടും. അതിൽ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞ സംഭവം ചന്ദ്രയാൻ 3 ന്റെ വിക്ഷേപണമാണ്. ചന്ദ്രോപരിതലത്തിലെത്തുന്ന രാജ്യത്തെ ആദ്യ വിജയ വിക്ഷേപണം എന്ന തരത്തിലാണ് ചന്ദ്രയാൻ 3 ഇത്രമാത്രം ശ്രദ്ധയാകർഷിച്ചത്.
ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞ സംഭവങ്ങൾ ഇവയാണ്
ചന്ദ്രയാൻ 3
കർണാടക തിരഞ്ഞെടുപ്പ് ഫലം
ഇസ്രയേൽ വാർത്തകൾ
സതീഷ് കൗശിക്
ബജറ്റ് 2023
തുർക്കി ഭൂചലനം
ആതിഖ് അഹമ്മദ്
മാത്യു പെറി
മണിപൂർ വാർത്തകൾ
ഒഡീഷ ട്രെയിൻ ദുരന്തം
ഇന്റർനെറ്റിൽ വാർത്തകൾ അല്ലെങ്കിൽ സംഭവങ്ങൾ തിരയുമ്പോൾ ആളുകൾ ചോദിച്ച ചോദ്യങ്ങൾ
എന്താണ് ജി 20?
എന്താണ് ഏകീകൃത സിവിൽ കോഡ്?
എന്താണ് ചാറ്റ് ജിപിടി?
എന്താണ് ഹമാസ്?
28 സെപ്റ്റംബർ 2023ന് എന്താണ് സംഭവിച്ചത്?
എന്താണ് ചന്ദ്രയാൻ 3?
ഇൻസ്റ്റഗ്രാമിലെ ത്രെഡ്സ് എന്താണ്?
ക്രിക്കറ്റിലെ ടൈംഡ് ഔട്ട് എന്താണ്?
ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ എന്താണ്?
സെൻഗോൾ എന്താണ്?
ചൗഹാന്റെ പടിയിറക്കം; മോഹന് യാദവിലൂടെ ബിജെപി മധ്യപ്രദേശില് ഒരുങ്ങുമ്പോള്കായികമേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകൾ ഇങ്ങനെ
ഇന്ത്യൻ പ്രീമിയർ ലീഗ്
ക്രിക്കറ്റ് ലോകകപ്പ്
ഏഷ്യ കപ്പ്
വുമൺസ് പ്രീമിയർ ലീഗ്
ഏഷ്യൻ ഗെയിംസ്
ഇന്ത്യൻ സൂപ്പർ ലീഗ്
പാകിസ്ഥാൻ സൂപ്പർ ലീഗ്
ദി ആഷസ്
വനിതകളുടെ ക്രിക്കറ്റ് ലോകകപ്പ്
എസ്എ 20