ന്യൂഡൽഹി: പാർലമെൻ്റ് അതിക്രമക്കേസിൽ അറസ്റ്റിലായ നാല് പ്രതികളുടെയും ഫോൺ ലളിത് ഝാ അവരുടെ കയ്യില് നിന്ന് വാങ്ങിയിരുന്നുവെന്ന് പൊലീസ്. ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മൊബൈൽ ഫോണുകൾ നശിപ്പിച്ചതായാണ് ലളിത് ത്സാ മൊഴി നൽകിയിരിക്കുന്നത്. നാലുകൂട്ടാളികൾ അറസ്റ്റിലായതിന് പിന്നാലെയാണ് മൊബൈൽ ഫോണുകൾ നശിപ്പിച്ചതെന്നാണ് മൊഴി. രാജസ്ഥാനിൽ വച്ചാണ് മൊബൈൽ ഫോണുകൾ നശിപ്പിച്ചത്. സുഹൃത്തുക്കളായ മഹേഷ്, കൈലാഷ് എന്നിവരുടെ സഹായത്തോടെ ഫോൺ നശിപ്പിച്ചെന്നാണ് ലളിത് ഝായുടെ മൊഴി.
ഫോൺ നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന് ലളിത് ഝാ മൊഴിനൽകിയ മഹേഷ്, കൈലാഷ് എന്നിവരെയും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഇവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായ മഹേഷ് എന്നയാളും ലളിത് ഝായുടെ സംഘത്തിൻ്റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ മഹേഷിൻ്റെ അമ്മ അത് തടയുകയായിരുന്നു. മഹേഷും ബന്ധു കൈലാഷുമാണ് രാജസ്ഥാനിൽ ലളിത് ത്സായെ മൊബൈൽ ഫോൺ നശിപ്പിക്കാൻ സഹായിച്ചത്. മഹേഷിന് കേസിലെ ഗൂഢാലോചന സംബന്ധിച്ച് അറിവുണ്ടായിരുന്നതായാണ് സൂചന. പ്രതികൾ അവസാന രണ്ടാഴ്ച ബന്ധപ്പെട്ട 50ഓളം ഫോൺ നമ്പറുകളും അന്വേഷണ സംഘത്തിൻ്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുണ്ട്.
മുന് മന്ത്രി കെ പി വിശ്വനാഥന് അന്തരിച്ചുപാര്ലമെന്റിന് പുറത്ത് കളര്പുക സ്പ്രേ ചെയ്യുന്നതിന്റെ ചിത്രം പകര്ത്തി ഇന്സ്റ്റാഗ്രാമില് അപ്ലോഡ് ചെയ്ത് ലളിത്ഝാ അയാള്ക്ക് ബന്ധമുള്ള കൊല്ക്കൊത്ത ആസ്ഥാനമായ എന്ജിഒയ്ക്ക് അയച്ച് കൊടുത്തിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുന്നതിന് മുമ്പായാണ് ലളിത് ഝാ ചിത്രം അയച്ചത്. ഈ ദൃശ്യങ്ങളിലൂടെ പരമാവധി മാധ്യമ പ്രചാരണം ലഭിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിട്ടത്. ലളിത് ഝായ്ക്ക് ബന്ധമുള്ള എൻജിഒയും അന്വേണസംഘത്തിൻ്റെ നിരീക്ഷണത്തിലാണ്.
പാർലമെൻ്റ് അതിക്രമ കേസില് കർത്തവ്യ പഥ് പൊലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച ലളിത് മോഹൻ ഝാ കീഴടങ്ങിയിരുന്നു. ഇയാൾക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് ദില്ലി പൊലീസ് പരിശോധിക്കുന്നത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ ലളിത് ഝാ രാജസ്ഥാനിലേയ്ക്ക് പോകുകയായിരുന്നു. ബസിൽ രാജസ്ഥാനിലെ നാ ഗൗറിലെത്തുകയും അവിടെയുള്ള രണ്ട് സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഹോട്ടലിൽ മുറിയെടുത്ത് അവിടെ രാത്രി തങ്ങി. പിന്നീട് രാജസ്ഥാനിൽ നിന്നും തിരികെ ബസിൽ ദില്ലിയിലെത്തി കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും ന്യൂഡൽഹി ജില്ലാ പോലീസ് സ്പെഷ്യൽ സെല്ലിന് കൈമാറുകയുമായിരുന്നു.
രാജസ്ഥാനില് ഭജന് ലാല് ശര്മ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മോദിയും അമിത്ഷായും ചടങ്ങിനെത്തുംലളിത് മോഹൻ ഝാ കൊൽക്കത്ത ആസ്ഥാനമായുള്ള ഒരു എൻജിഒയുടെ ഭാഗമാണെന്നാണ് പറയപ്പെടുന്നത്. ഝായെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് എൻജിഒയുടെ സ്ഥാപകനായ നീലാക്ഷ് ഐഷുമായി ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ബന്ധപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംഭവിച്ചതിന് തൊട്ടുപിന്നാലെ, നീലവും അമോലും മുദ്രാവാക്യം വിളിക്കുന്നതിന്റെയും പാർലമെന്റ് മന്ദിരത്തിന് പുറത്ത് ക്യാനിസ്റ്ററുകളിൽ നിന്ന് മഞ്ഞ നിറത്തിലുള്ള പുക സ്പ്രേ ചെയ്യുന്നതിൻ്റെയും വീഡിയോ ഝാ പകർത്തി ഐഷിന് അയച്ചതായും പൊലീസ് വ്യക്തമാക്കുന്നു. 'ഫാൻസ് ഓഫ് ഭഗത് സിങ്ങ്' എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൻ്റെ ഭാഗമാണ് അതിക്രമം നടത്തിയ സംഘമെന്നാണ് പൊലീസ് പറയുന്നത്.
കേരളത്തിൽ പടരുന്നത് കൊവിഡ് ഒമിക്രോൺ വകഭേദം; ജെ എൻ വൺ സാന്നിധ്യവും കണ്ടെത്തി