ചെന്നൈ: ഇന്ത്യന് ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് എംഎസ് ധോണി നല്കിയ കോടതിയലക്ഷ്യ ഹര്ജിയില് ഐപിഎസ് ഉദ്യോഗസ്ഥന് 15 ദിവസം തടവുശിക്ഷ. ഐപിഎസ് ഉദ്യോഗസ്ഥന് സമ്പത്ത് കുമാറിനെയാണ് മദ്രാസ് ഹൈക്കോടതി ശിക്ഷിച്ചത്. സമ്പത്ത് കുമാറിന് അപ്പീല് നല്കുന്നതിന് വേണ്ടി 30 ദിവസത്തേക്ക് ശിക്ഷാ നടപടികള് മരവിപ്പിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ എസ്എസ് സുന്ദറും സുന്ദര് മോഹനും ഉത്തരവിട്ടു.
സുപ്രീംകോടതിക്കും ഹൈക്കോടതിക്കുമെതിരായി സമ്പത്ത് നടത്തിയ പരാമര്ശങ്ങള് ചൂണ്ടിക്കാട്ടിയാണ് ധോണി കോടതിയലക്ഷ്യ ഹര്ജി ഫയല് ചെയ്തത്. ഐപിഎല് വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് എംഎസ് ധോണി മാനനഷ്ടക്കേസ് ഫയല് ചെയ്തിരുന്നു. അഴിമതിയില് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നായിരുന്നു ധോണിയുടെ ആരോപണം. നൂറുകോടി രൂപ നഷ്ടപരിഹാരമാണ് കേസില് ധോണി ആവശ്യപ്പെട്ടത്.
ധോണിക്ക് ആദരവ്; ഏഴാം നമ്പർ ജഴ്സി പിൻവലിച്ച് ബിസിസിഐഇതിനെ തുടര്ന്ന് സമ്പത്ത് കുമാര് നല്കിയ എതിര് സത്യവാങ്മൂലത്തില് ജുഡീഷ്യറിക്കെതിരായ പരാമര്ശമുണ്ടെന്നായിരുന്നു ധോണിയുടെ ആരോപണം. ഉദ്യോഗസ്ഥനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് പി ആര് രാമനാണ് ധോണിയ്ക്ക് വേണ്ടി കേസ് ഫയല് ചെയ്തത്.