ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി; മഹുവ മൊയ്ത്രയുടെ ഹര്ജി ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന് ഭട്ടി എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്

dot image

ന്യൂഡല്ഹി: ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് തൃണമൂല് കോണ്ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്കിയ ഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി ചോദ്യം ചെയ്ത് നല്കിയ ഹര്ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന് ഭട്ടി എന്നിവര് ഉള്പ്പെട്ട ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.

ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്ന്നാണ് ലോക്സഭാ എത്തിക്സ് കമ്മിറ്റി മഹുവ മൊയ്ത്രയ്ക്ക് എതിരെ നടപടി ശുപാര്ശ നല്കിയത്. റിപ്പോര്ട്ട് പരിഗണിച്ച ലോക്സഭ ശബ്ദ വോട്ടോടെ പുറത്താക്കല് പ്രമേയത്തിന് അനുമതി നല്കുകയായിരുന്നു. പ്രമേയത്തിന് അനുസൃതമായാണ് മഹുവ മൊയ്ത്രയെ സഭയില് നിന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് പുറത്താക്കിയത്.

പാർലമെന്റ് അതിക്രമം; മുഖ്യസൂത്രധാരൻ ലളിത് ഝാ കീഴടങ്ങി

അവകാശ ലംഘനം സംബന്ധിച്ച പരാതികള് പരിഗണിക്കേണ്ടത് പ്രിവിലേജ് കമ്മറ്റിയാണ് എന്ന് ടിഎംസിയും ഇന്ത്യ മുന്നണിയും നേരത്തെ മുതല് ആരോപിക്കുന്നുണ്ട്. എന്നാല് പുറത്താക്കല് നടപടി ശുപാര്ശ ചെയ്തത് എത്തിക്സ് കമ്മിറ്റിയാണ്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച പരാതികളാണ് എത്തിക്സ് കമ്മിറ്റിയുടെ പരിഗണയില് വരേണ്ടത്. പാര്ലമെന്ററി നടപടി ചട്ടങ്ങളുടെ 316 ഡി പ്രകാരം എത്തിക്സ് കമ്മിറ്റിക്കു പുറത്താക്കല് ശുപാര്ശ നല്കാനാവില്ല. അംഗം തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് റിപ്പോര്ട്ട് സമര്പ്പിക്കാന് കമ്മിറ്റിക്കു കഴിയും. ഇക്കാര്യങ്ങള് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us