ഭോപ്പാല്: മധ്യപ്രദേശില് കോണ്ഗ്രസിന് ഇനി പുതിയ സംസ്ഥാന അദ്ധ്യക്ഷന്. നിലവില് അദ്ധ്യക്ഷനായിരുന്ന കമല്നാഥിനെ മാറ്റി ജിതു പത്വാരിയെയാണ് പുതിയ അദ്ധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. ഉമംഗ് സിംഗാറിനെ പ്രതിപക്ഷ നേതാവായും ഹേമന്ത് കതാരെയ പ്രതിപക്ഷ ഉപനേതാവായും തിരഞ്ഞെടുത്തു.
ഛത്തീസ്ഗഢില് ചരണ് ദാസ് മഹന്ത് പ്രതിപക്ഷ നേതാവാകും. അതേ സമയം സംസ്ഥാന കോണ്ഗ്രസ് അധ്യക്ഷനായി ദീപക് ബൈജ് തുടരും.