'ചോദിച്ചത് ന്യായം,സര്ക്കാര് ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ചു'; എംപിമാരെ പുറത്താക്കിയതില് സോണിയ

ന്യായീകരിക്കാന് കഴിയാത്തതും ക്ഷമിക്കാനാകാത്തതുമായ സംഭവമാണ് പാര്ലമെന്റില് അരങ്ങേറിയതെന്നും സോണിയ

dot image

ന്യൂഡല്ഹി: പാര്ലമെന്റില് പ്രതിഷേധിച്ച എംപിമാരെ സസ്പെന്ഡ് ചെയ്ത നടപടിയില് രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് സോണിയാഗാന്ധി. തികച്ചും ന്യായമായ ആവശ്യം ഉന്നയിച്ചതിന് ഈ സര്ക്കാര് ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിക്കുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു.

'ജനാധിപത്യത്തിന്റെ ശ്വാസം മുട്ടിക്കുകയാണ് ഈ സര്ക്കാര്. തികച്ചും ന്യായമായ ഒരു കാര്യത്തിന് ഇത്രയും എംപിമാരെ പുറത്താക്കിയ നടപടി പാര്ലമെന്റ് ചരിത്രത്തില് ഉണ്ടായിട്ടില്ല. പാര്ലമെന്റില് നടന്ന അസാധാരണ സംഭവത്തില് കേന്ദ്ര ആഭ്യന്തര മന്ത്രിയില് നിന്നും മറുപടി തേടുകയാണ് പ്രതിപക്ഷം ചെയ്തത്.' കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി യോഗത്തില് സോണിയ വിമര്ശിച്ചു. ന്യായീകരിക്കാന് കഴിയാത്തതും ക്ഷമിക്കാനാകാത്തതുമായ സംഭവമാണ് പാര്ലമെന്റില് അരങ്ങേറിയതെന്നും സോണിയ പറഞ്ഞു.

'സംഭവം നടന്ന് നാല് ദിവസം വേണ്ടി വന്നു പ്രധാനമന്ത്രിക്ക് വിഷയത്തില് പ്രതികരിക്കാന്. പാര്ലമെന്റിന് പുറത്താണ് പ്രതികരണം നടത്തിയത്. ഇതിലൂടെ പാര്ലമെന്റിനോടും നമ്മുടെ രാജ്യത്തെ ജനങ്ങളോടുള്ള അവഗണനയുമാണ് സൂചിപ്പിക്കുന്നത്. ഇന്ന് അവര് പ്രതിപക്ഷത്തായിരുന്നെങ്കില് ബിജെപി എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ഊഹിക്കാനാവുമെന്നും സോണിയാഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയായി ഖാർഗെയെ ഉയർത്തുന്നതില് 'ഇന്ഡ്യ'യില് ഭിന്നത; നിതീഷിനും ലാലുവിനും അതൃപ്തി

'ജവഹര്ലാല് നെഹ്റുവിനെപ്പോലുള്ള മഹത്തായ രാജ്യസ്നേഹികളെ അപകീര്ത്തിപ്പെടുത്താന് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുകയും നിരന്തരമായ പ്രചാരണങ്ങള് നടത്തുകയുമാണ്. ഈ ശ്രമങ്ങളില് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് മുന്കൈ എടുക്കുന്നത്. ഭയപ്പെടുന്നില്ല.' സോണിയ വിമര്ശിച്ചു.

പാര്ലമെന്റ് അതിക്രമത്തില് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച് എംപിമാരെയാണ് സസ്പെന്ഡ് ചെയ്തത്. ഇരുസഭകളിലുമായി മൊത്തം 141 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്പെന്ഡ് ചെയ്തത്. പ്ലക്കാര്ഡുകള് ഉയര്ത്തിയുള്ള പ്രതിഷേധമാണ് സസ്പെന്ഷന് കാരണമായി പറഞ്ഞത്. രാഹുലിനെയും സോണിയയെയും ഒഴിവാക്കിയാണ് സസ്പെന്ഷന്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us