ഡൽഹി: ക്രിമിനൽ നിയമങ്ങൾക്ക് പകരം അവതരിപ്പിച്ച മാറ്റം വരുത്തിയ ബില്ലുകൾ ലോക്സഭ പാസാക്കി. ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടം 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ (രണ്ടാം) സംഹിത, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളാണ് ലോക്സഭ പാസാക്കിയത്. ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവും പരിഷ്ക്കരിക്കാനുള്ളതാണ് ഈ ബില്ലുകൾ. ആഭ്യന്തരമന്ത്രിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരെയും സസ്പെന്ഷനിലൂടെ പുറത്ത് നിര്ത്തിയ സാഹചര്യത്തിലാണ് ബില് അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
നേരത്തെ മൺസൂൺ സെഷനിൽ അമിത് ഷാ ഈ ബില്ലുകൾ അവതരിപ്പിച്ചിരുന്നു. മൺസൂൺ സെഷൻ ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു. എന്നാൽ ഈ ബില്ലുകളിൽ കേന്ദ്രമന്ത്രിസഭയും പ്രധാനമന്ത്രിയും അതൃപ്തിയറിയിച്ചതോടെ പിൻവലിച്ചു.
മാറ്റങ്ങളോടെ പുതിയ ബില്ലുകൾ കൊണ്ടു വരുമെന്ന അറിയിപ്പോടെയായിരുന്നു ബില്ലുകൾ പിൻവലിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്ലമെൻ്റ് ഉപസമിതി നിയമങ്ങള് പരിശോധിച്ച് ചില തിരുത്തലുകള് ആവശ്യപ്പെട്ടിരുന്നു. ഈ തിരുത്തലുകൾ ഉൾപ്പെടുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് അമിത് ഷാ വീണ്ടും സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബിൽ പാസായതെന്നതും ശ്രദ്ധേയമാണ്. 143 പ്രതിപക്ഷ എം പിമാരെയാണ് ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
'യഥാർഥ വിഷയങ്ങളിൽ ചർച്ചയില്ല, മിമിക്രിയിലാണ് ചർച്ച'; ജഗ്ദീപ് ധൻകറെ അനുകരിച്ചതിലെ പ്രതിഷേധത്തിൽ രാഹുൽഐപിസിയിലെ 22 വകുപ്പുകൾ റദ്ദാക്കി 175 വകുപ്പുകൾക്ക് മാറ്റം വരുത്തിയാണ് ഒമ്പത് പുതിയ വകുപ്പുകൾ ചേർത്ത് ഭാരതീയ ന്യായ സംഹിത നേരത്തെ മൺസൂൺ സെഷനിൽ തയ്യാറാക്കിയത്. ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയിൽ സിആര്പിസിയുടെ ഒമ്പത് വകുപ്പുകൾ റദ്ദാക്കിയിരുന്നു. 107 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഒമ്പതെണ്ണം പുതിയതായി ചേർത്തിരുന്നു. തെളിവ് നിയമത്തിലെ 5 വകുപ്പുകൾ റദ്ദാക്കുകയും 23 വകുപ്പുകളിൽ മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഒരു വകുപ്പ് അധികമായി ചേർത്തുമാണ് ഭാരതീയ സാക്ഷ്യ ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിച്ചത്.