ബെംഗളൂരു: യുനെസ്കോയുടെ 'പ്രിക്സ് വെര്സെയ്ല്സ് 2023' പട്ടികയില് ഇടം നേടി ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളം. വിമാനത്താവളത്തിന്റെ അകത്തളത്തിന്റെ മനോഹാരിതയ്ക്കാണ് കെംപഗൗഡ പുരസ്കാരം. ഏറ്റവും സുന്ദരമായ നിര്മിതികള്ക്കാണ് യുനെസ്കോ എല്ലാ വര്ഷവും പ്രിക്സ് വെര്സെയ്ല്സ് പുരസ്കാരം നല്കിവരുന്നത്.
അഭിമാന നിമിഷമാണെന്നും ടെർമിനലിന് അംഗീകാരം ലഭിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു. കെംപഗൗഡ വിമാനത്താവളത്തിന്റെ രൂപകല്പനയും വാസ്തുശൈലിയും ആഗോളതലത്തില് മികച്ച നിലവാരം പുലര്ത്തുന്നതായി പുരസ്കാര നിര്ണയ സമിതി പറഞ്ഞു.
നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസ്; മുഖ്യപ്രതികൾ പിടിയിൽവിമാനത്താവളത്തിന്റെ ടെര്മിനല്- 2 ആണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപഗൗഡ. ലോകത്ത് ഏറ്റവും മികച്ച സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായി ഒക്ടോബറില് കെംപഗൗഡ വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.