സഞ്ജയ് കുമാർ സിംഗ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ

ബ്രിജ് ഭൂഷൺ അനുകൂല പാനലിലെ എല്ലാവരും വിജയിച്ചു

dot image

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷനായി സഞ്ജയ് കുമാർ സിംഗിനെ തിരഞ്ഞെടുത്തു. മുൻ അധ്യക്ഷനായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ അടുത്ത സഹായിയാണ് സഞ്ജയ് കുമാർ. 47-ൽ 40 വോട്ടുകളാണ് സഞ്ജയ് കുമാർ നേടിയത്. ഉത്തർപ്രദേശ് റെസ്ലിങ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് സഞ്ജയ് കുമാർ. ബ്രിജ് ഭൂഷൺ അനുകൂല പാനലിലെ എല്ലാവരും വിജയിച്ചു.

അധ്യക്ഷൻ, ട്രഷറർ, സെക്രട്ടറി ജനറൽ, സീനിയർ വൈസ് പ്രസിഡന്റ് തുടങ്ങി 15 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുൻ കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ ജേതാവ് അനിത ഷിയോറനും സഞ്ജയ് സിങ്ങും തമ്മിലായിരുന്നു റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരം. ബ്രിജ് ഭൂഷണിനെതിരെ വനിതാ ഗുസ്തി താരങ്ങള് ലൈംഗികാരോപണം ഉന്നയിച്ചതോടെയാണ് ഭരണസമിതി വലിയ വിവാദത്തില്പ്പെട്ടത്.

ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണിനെതിരെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നു. ബ്രിജ് ഭൂഷണിന്റെ കുടുംബാംഗങ്ങളെയോ സഹപ്രവർത്തകരെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് താരങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us