റിപബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് വിശിഷ്ടാതിഥിയാകും; ക്ഷണം സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല് മക്രോണ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിപബ്ലിക് ദിന പരിപാടിയില് പങ്കെടുക്കുമെന്ന് മക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്.

dot image

ന്യൂഡല്ഹി: 2024ലെ റിപബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല് മക്രോണ് വിശിഷ്ടാതിഥിയാവുമെന്ന് സ്ഥിരീകരണമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ഇമ്മാനുവേല് മക്രോണ് സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. റിപബ്ലിക് ദിന പരിപാടിയില് പങ്കെടുക്കുമെന്ന് മക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ഷണിച്ചതിന് നന്ദിയറിയിച്ച് മക്രോണ് എക്സില് പ്രതികരിച്ചു.

75-ാം റിപബ്ലിക്ക് ദിനമാണ് 2024ലേത്. അമേരിക്കന് പ്രസിഡന്റ് ജോ ബൈഡനെയായിരുന്നു മുഖ്യാതിഥിയായി കേന്ദ്രസർക്കാർ ആദ്യം ക്ഷണിച്ചത്. പക്ഷേ, ജനുവരിയില് ഇന്ത്യയിലേക്ക് എത്താനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി ബൈഡന് പിന്മാറി. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ മക്രോണിനെ വിശിഷ്ടാതിഥിയായി ക്ഷണിച്ചത്. 2024 ഇന്ത്യ- ഫ്രഞ്ച് നയതന്ത്ര പങ്കാളിത്തത്തിന്റെ 25-ാം വാര്ഷികം കൂടിയാണ്.

ബജ്റംഗ് പൂനിയ പദ്മശ്രീ തിരിച്ചുവച്ചു; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ

ഇതുവരെ അഞ്ച് തവണ ഒരു ഫ്രഞ്ച് ദേശീയ നേതാവ് രാജ്യത്തിന്റെ റിപബ്ലിക്ക് ദിനാഘോഷത്തില് വിശിഷ്ടാതിഥിയായിട്ടുണ്ട്.1976-ലും 1998-ലും മുന് ഫ്രഞ്ച് പ്രധാനമന്ത്രി ജാക്വസ് ഷിറാക് വിശിഷ്ടാതിഥിയായിരുന്നു. വലേറി ഗിസ്കാര്ഡ് ഡെസ്താങ്, നിക്കോളാസ് സര്കോസി, ഫ്രാന്സ്വാ ഹോളണ്ട് എന്നിവര് യഥാക്രമം 1980, 2008, 2016 വര്ഷങ്ങളില് ഇന്ത്യൻ റിപബ്ലിക് ദിനാഘോഷങ്ങളില് പങ്കുചേര്ന്നിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us