ന്യൂഡല്ഹി: ലോക്സഭയില് സുരക്ഷാ വീഴ്ച്ചയുണ്ടായ ഘട്ടത്തില് ബിജെപി എംപിമാര് പെട്ടെന്ന് രക്ഷപ്പെട്ടെന്ന് കോണ്ഗ്രസ് എംപി രാഹുല് ഗാന്ധി. ഡല്ഹിയിലെ ജന്തര്മന്തറിലേക്ക് ഇന്ഡ്യാ മുന്നണി നടത്തിയ പ്രതിഷേധമാര്ച്ചിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും യുവാക്കള് പാര്ലമെന്റില് കയറി പുക പടര്ത്തിയതോടെ എല്ലാ ബിജെപി എംപിമാരും ഓടിപ്പോയി. അവര് ഭയന്നുപോയെന്നും രാഹുല് ഗാന്ധി പറഞ്ഞു.
'സുരക്ഷാ വീഴ്ച്ചയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള് ഉയരുന്നുണ്ട്. എന്നാല് എന്തുകൊണ്ടാണ് അത്തരമൊരു പ്രതിഷേധം ഉയരാന് കാരണമായത് എന്നതിലും നിരവധി ചോദ്യങ്ങള് അവശേഷിക്കുന്നു. അതിന്റെ ഉത്തരം രാജ്യത്തെ തൊഴിലില്ലായ്മയാണ്. രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ച് മാധ്യമങ്ങള് സംസാരിക്കുന്നില്ല. സസ്പെന്ഡ് ചെയ്ത എംപിമാര് പാര്ലമെന്റിന് പുറത്ത് ഇരിക്കുന്ന വീഡിയോ രാഹുല് ഗാന്ധി റെക്കോര്ഡ് ചെയ്യുന്നതിനെക്കുറിച്ചാണ് അവര് സംസാരിക്കുന്നത്.' രാഹുല് ഗാന്ധി പറഞ്ഞു.
സുപ്രീം കോടതി വിധി വന്ന ദിവസം തന്നെ ഗോപിനാഥ് രവീന്ദ്രൻ സർവ്വകലാശാലയിൽ നിയമനം നടത്തി'ജനാധിപത്യത്തെ സംരക്ഷിക്കുക' എന്ന ബാനര് ഉയര്ത്തിയാണ് ഇന്ഡ്യ ബ്ലോക്ക് ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ, ശരദ് പവാര്, സീതാറാം യെച്ചൂരി, എന്നിവര് എംപിമാരെ സസ്പെന്ഡ് ചെയ്ത നടപടിക്കെതിരെ രൂക്ഷഭാഷയില് പ്രതികരിച്ചു.