പാറ്റ്ന: ചമ്പാരനില് നിന്ന് ആരംഭിച്ച പദയാത്ര ഒരു വര്ഷം പിന്നിടുമ്പോള് തന്റെ ആശയങ്ങള് കോണ്ഗ്രസ് പ്രത്യയശാസ്ത്രത്തോട് ചേര്ന്ന് നില്ക്കുന്നതാണെന്ന് സമ്മതിച്ച് രാഷ്ട്രീയ തന്ത്രജ്ഞനില് നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോര്. ഇതോടെ പ്രശാന്ത് കിഷോര് വീണ്ടും കോണ്ഗ്രസില് ചേരുമെന്ന അഭ്യൂഹങ്ങള് സജീവമായി.
കോണ്ഗ്രസ് നേതാക്കള്ക്കിടയിലേക്ക് കണ്ണീര് വാതകവും ജലപീരങ്കിയും; 'ജീവന് അപകടത്തിലാക്കുന്ന നടപടി'കഴിഞ്ഞ വര്ഷം ഒക്ടോബര് രണ്ടിന് ബിതിഹാര്വ ആശ്രമത്തില് നിന്നാണ് പ്രശാന്ത് കിഷോര് തന്റെ പദയാത്ര ആരംഭിച്ചത്. മറ്റാരേക്കാളും പ്രത്യയശാസ്ത്രപരമായി കോണ്ഗ്രസിനോടാണ് തനിക്ക് ചേര്ന്നുനില്ക്കാന് കഴിയുന്നതെന്നാണ് പ്രശാന്ത് കിഷോര് ഒരു വാര്ത്താ ചാനലിനോട് പറഞ്ഞത്.
കോണ്ഗ്രസ് നേതാക്കള്ക്കിടയിലേക്ക് കണ്ണീര് വാതകവും ജലപീരങ്കിയും; 'ജീവന് അപകടത്തിലാക്കുന്ന നടപടി'താങ്കളുടെ വാതിലുകള് തുറന്നിടുകയാണോ എന്ന ചോദ്യത്തിന്, 'കോണ്ഗ്രസാണ് അത് തീരുമാനിക്കേണ്ടത്, ഞാനല്ല അത് തീരുമാനിക്കേണ്ടത് എന്നാണ് എനിക്ക് പറയാനുള്ളത്. ഞാന് ചെയ്യാനുള്ളതെന്താണോ അതാണ് ഞാന് ചെയ്യുന്നത്. പ്രത്യയശാസ്ത്രപരമായി, ഞാന് അടുത്ത് നില്ക്കുന്നത് കോണ്ഗ്രസ് പ്രത്യയശാസ്ത്രത്തോടാണ്.' എന്നായിരുന്നു മറുപടി.
യൂത്ത് കോണ്ഗ്രസ് കലാപം സൃഷ്ടിക്കുന്നു; ശക്തമായ പ്രതിരോധം ഉയര്ത്തുമെന്ന് ഡിവൈഎഫ്ഐപ്രത്യയശാസ്ത്രപരമായി കോണ്ഗ്രസിനോടാണ് തനിക്ക് ചേര്ന്നുനില്ക്കാന് കഴിയുന്നതെന്ന പ്രശാന്ത് കിഷോറിന്റെ പ്രസ്താവനയെ കോണ്ഗ്രസ് പെട്ടെന്ന് തന്നെ സ്വാഗതം ചെയ്തു. 'അത്തരം ആളുകളെ സ്വാഗതം ചെയ്യുവാന് കോണ്ഗ്രസ് തയ്യാറാണ്. ഇപ്പോള് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. കോണ്ഗ്രസ് വാതിലുകള് എല്ലാവര്ക്കും വേണ്ടി തുറന്നിട്ടുള്ളതാണ്', കോണ്ഗ്രസ് വക്താവ് ആനന്ദ് മാധവ് പറഞ്ഞു. അതേ സമയം കോണ്ഗ്രസ് ഒഴികെയുള്ള ഇന്ഡ്യ മുന്നണിയിലെ മറ്റ് പാര്ട്ടികളെല്ലാം പ്രശാന്ത് കിഷോറിന്റെ വാക്കുകളെ തള്ളി.