ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ്; പത്മശ്രീ തിരിച്ച് നല്കുമെന്ന് ഗുസ്തി താരം വിരേന്ദര് സിംഗ്

'ഈ രാജ്യത്തിന്റെ മകൾക്കും സഹോദരിക്കും വേണ്ടി ഞാൻ പദ്മശ്രീ തിരിച്ചുനൽകും'

dot image

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ പാനലിന്റെ വിജയത്തിൽ കടുത്ത നിലപാടുമായി കൂടുതൽ താരങ്ങൾ രംഗത്ത്. പത്മശ്രീ തിരിച്ച് നല്കുമെന്ന് ഗുസ്തി താരം വിരേന്ദര് സിംഗ് യാദവ്. സാക്ഷി മാലിക്കിനും രാജ്യത്തെ പെണ്മക്കള്ക്കുമായി പത്മശ്രീ തിരികെ നല്കും. സമാനമായ തീരുമാനമെടുക്കാന് വലിയ കായിക താരങ്ങളോട് അഭ്യര്ഥിക്കുന്നു എന്നും വിരേന്ദര് സിംഗ് പറഞ്ഞു. വെളളിയാഴ്ച ഗുസ്തി താരം ബജ്റംഗ് പൂനിയ തന്റെ പത്മശ്രീ അവാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ തിരികെവച്ച് പ്രതിഷേധമറിയിച്ചിരുന്നു.

'ഈ രാജ്യത്തിന്റെ മകൾക്കും സഹോദരിക്കും വേണ്ടി ഞാൻ പദ്മശ്രീ തിരിച്ചുനൽകും. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി സാർ, ഞാൻ നിങ്ങളുടെ മകളെ കുറിച്ചോർത്ത്, എന്റെ സഹോദരിയെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നു,' വിരേന്ദര് സിംഗ് സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.

രാഷ്ട്രീയ ഹുങ്കിൻ്റെ മുന്നിൽ വഴിയടഞ്ഞ് സാക്ഷി, വഴികണ്ടെത്താനാകാതെ സഞ്ജു

അതേസമയം രാജ്യത്തെയും ഹരിയാനയിലെയും ഗുസ്തിക്കാര് തനിക്കൊപ്പമാണെന്ന് ഗുസ്തി ഫെഡറേഷന് മുന് അധ്യക്ഷന് ബ്രിജ് ഭൂഷണ് ശരൺ സിംഗ് പറഞ്ഞു. പുതിയ ഫെഡറേഷന് അധ്യക്ഷന് സഞ്ജയ് കുമാര് സിംഗിനൊപ്പം ഉത്തർപ്രദേശിലെ അയോധ്യയില് ബ്രിജ് ഭൂഷന് തുറന്ന വാഹനത്തില് വന് സ്വീകരണം ലഭിച്ചതായും റിപ്പോർട്ടുണ്ട്.

ബജ്റംഗ് പൂനിയ പദ്മശ്രീ തിരിച്ചുവച്ചു; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ നടപ്പാതയിൽ

സംഭവത്തെ നാണക്കേട് എന്നാണ് കോൺഗ്രസ് വിശേഷിപ്പിച്ചത്. രാജ്യത്തിന് വിജയങ്ങൾ നേടി നൽകിയ താരം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പദ്മശ്രീ ഉപേക്ഷിച്ചിരിക്കുന്നു. പ്രധാനമന്ത്രി തനിക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകിയെന്നാണ് ബജ്റംഗ് പൂനിയ പറയുന്നത്. മോദി സർക്കാർ താരങ്ങളെ നശിപ്പിക്കുകയും തകർക്കുകയും ചെയ്യുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. വ്യാഴാഴ്ച ബ്രിജ്ഭൂഷൺ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ വികാരഭരിതമായാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്.

dot image
To advertise here,contact us
dot image