'ഗുസ്തി രാഷ്ട്രീയത്തില് നിന്ന് വിട്ടുനില്ക്കും'; നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബ്രിജ് ഭൂഷണ്

'ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുപ്പ് നടന്നത് ജനാധിപത്യ രീതിയിലാണ്'

dot image

ന്യൂഡല്ഹി: ഗുസ്തി രാഷ്ട്രീയത്തില് നിന്ന് വിട്ടുനില്ക്കുമെന്ന് ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് മുന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ് സിങ്. ബിജെപി ദേശീയ അധ്യക്ഷന് ജെ പി നദ്ദയുമായി ചര്ച്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു ബ്രിജ് ഭൂഷണ്. 12 വര്ഷം ഗുസ്തി താരങ്ങള്ക്ക് വേണ്ടി പ്രവര്ത്തിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് കാലം തെളിയിക്കും. ഗുസ്തി ഫെഡറേഷന് അധ്യക്ഷന് സഞ്ജയ് സിങ് തന്റെ ബന്ധുവല്ലെന്നും ബ്രിജ് ഭൂഷണ് വ്യക്തമാക്കി.

'ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുപ്പ് നടന്നത് ജനാധിപത്യ രീതിയിലാണ്. സുപ്രീംകോടതിയുടെ നിര്ദേശപ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗുസ്തി ഫെഡറേഷനെ സസ്പെന്ഡ് ചെയ്ത കേന്ദ്ര നടപടിയില് സര്ക്കാരുമായി സംസാരിക്കണോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യണമെന്നത് ഫെഡറേഷന് അംഗങ്ങളുടെ തീരുമാനമാണ്. എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല', ബ്രിജ് ഭൂഷണ് പറഞ്ഞു.

വിവാദങ്ങള്ക്കൊടുവില് ഞായറാഴ്ചയാണ് സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷൻ സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. രാജ്യത്തെ നിയമ സംവിധാനങ്ങൾ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻഷിപ്പ് ഈ മാസം 28ന് തുടങ്ങാൻ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തർപ്രദേശിലെ ഗോണ്ടിലാണ് ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചത്. എന്നാൽ താരങ്ങൾക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചിരിക്കുന്നത്.

കേന്ദ്രത്തിന്റെ പൂട്ട്; ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിക്ക് സസ്പെൻഷൻ

ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതി പഴയ ഭാരവാഹികൾക്ക് കീഴിൽ പ്രവർത്തിക്കുന്നതായും കായിക മന്ത്രാലയം കണ്ടെത്തി. മുമ്പ് ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയരായവർ തന്നെ വീണ്ടും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നു. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us