ഡൽഹി: ഫ്രാൻസിസ് മാർപാപ്പ രണ്ടുവർഷത്തിനകം ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2024 മധ്യത്തിലോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലും മാർപാപ്പ സന്ദർശനം നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യേശു ഉയർത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓർക്കേണ്ട ദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യേശു കരുണയുടെയും സ്നേഹത്തിന്റെയും പാത കാണിച്ചു തന്നു. ഈ മൂല്യങ്ങള് രാജ്യത്തിന്റെ വളർച്ചയ്ക്ക് വെളിച്ചമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നൽകുന്ന സംഭവനകള്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തുടർന്നുള്ള വികസനങ്ങള്ക്ക് ക്രിസ്ത്യൻ സഭകളുടെ പിന്തുണയും തേടി.
ഒളിംപിക്സ് 2036ന് അഹമ്മദാബാദ് വേദിയാകും; അമിത് ഷാമതമേലധ്യക്ഷരും ക്രൈസ്തവ സഭയിലെ പ്രമുഖരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ആദ്യമായാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. വിരുന്നിൽ രാഷ്ട്രീയം ചർച്ചയായില്ലെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. മണിപ്പൂർ വിഷയവും ചർച്ചയായില്ലെന്ന് സഭാ പ്രതിനിധികൾ വ്യക്തമാക്കി. ചടങ്ങിൽ കായികമേഖലയെക്കുറിച്ച് സംസാരിക്കാനായെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് പ്രതികരിച്ചു.