രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സിപിഐഎം പങ്കെടുക്കില്ലെന്ന് ബൃന്ദ കാരാട്ട്

മതപരമായ ചടങ്ങിനെ രാഷ്ട്രീയവല്ക്കരിക്കാന് അനുവദിക്കില്ലെന്നും ബൃന്ദ കാരാട്ട്

dot image

ന്യൂഡല്ഹി: അയോധ്യയില് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില് പങ്കെടുക്കില്ലെന്ന് സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് . മതപരമായ വിശ്വാസങ്ങളെ സിപിഐഎം ബഹുമാനിക്കുന്നു. എന്നാല് വിശ്വാസവും രാഷ്ട്രീയവുമായി കലര്ത്താനാണ് തീരുമാനം. മതപരമായ ചടങ്ങിനെ രാഷ്ട്രീയവല്ക്കരിക്കാന് അനുവദിക്കില്ലെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.

ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതായി സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും അറിയിച്ചിരുന്നു. രാമക്ഷേത്ര നിര്മാണ സമിതി ചെയര്മാന് നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്.

നവകേരള സദസ്സിലെ പരാതികൾ വിവിഐപി പരിഗണനയിൽ പരിഹരിക്കും: കെ രാജന്

പ്രതിഷ്ഠാ ചടങ്ങിലേക്ക് കോണ്ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്ജുന് ഖാര്ഗെ, മന്മോഹന് സിങ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില് പങ്കെടുക്കുമെന്ന് കോണ്ഗ്രസ് അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us