ഗുസ്തി ഫെഡറേഷന്റെ പ്രവര്ത്തനങ്ങള്ക്കായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

ഇന്ത്യന് ഒളിമ്പിക് അസോസിയേഷനാണ് കമ്മിറ്റി രൂപീകരിച്ചത്

dot image

ന്യൂഡല്ഹി: ഗുസ്തി ഫെഡറേഷന്റെ പ്രവര്ത്തനങ്ങള്ക്കായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഭൂപീന്ദര് സിംഗ് ബജ്വ അധ്യക്ഷനായ മൂന്നംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. മഞ്ജുഷ കന്വാര്, എം എം സോമയ എന്നിവരാണ് മറ്റ് അംഗങ്ങള്. ഇന്ത്യന് ഒളിമ്പിക് അസോസിയേഷനാണ് കമ്മിറ്റി രൂപീകരിച്ചത്.

സഞ്ജയ് സിങ് അധ്യക്ഷനായ പുതിയ ഭരണ സമിതിയെ കേന്ദ്ര സര്ക്കാര് പിരിച്ചുവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഡറേഷന്റെ ചുമതല നിര്വഹിക്കുന്നതിന് വേണ്ടി അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കായിക മന്ത്രാലയം ഇന്ത്യന് ഒളിമ്പിക് അസോസിയേഷന് കത്തയച്ചത്. ഇതേ തുടര്ന്നാണ് കമ്മിറ്റിയുടെ രൂപീകരണം.

പ്രതിഷേധങ്ങൾക്കിടെ ഗുസ്തി താരങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി

വിവാദങ്ങള്ക്കും പ്രതിഷേധങ്ങള്ക്കുമൊടുവിലാണ് ബ്രിജ് ഭൂഷണ് സിങ്ങിന്റെ വിശ്വസ്തന് സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന് സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേര്പ്പെടുത്തിയത്. രാജ്യത്തെ നിയമ സംവിധാനങ്ങള് ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയര് ഗുസ്തി ചാമ്പ്യന്ഷിപ്പ് ഈ മാസം 28ന് തുടങ്ങാന് പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തര്പ്രദേശിലെ ഗോണ്ടിലാണ് ചാമ്പ്യന്ഷിപ്പ് നടത്താന് തീരുമാനിച്ചത്. എന്നാല് താരങ്ങള്ക്ക് തയ്യാറെടുപ്പിനായി കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്ക് ലഭിച്ചത്.

ഖേൽ രത്നയും അർജുന അവാർഡും തിരിച്ചുനൽകും; പ്രധാനമന്ത്രിക്ക് കത്തെഴുതി വിനേഷ് ഫൊഗട്ട്

ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുപ്പിന് പിന്നാലെ കായിക താരങ്ങളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഗുസ്തി താരങ്ങളായ സാക്ഷി മാലിക് കരിയര് അവസാനിപ്പിച്ചും ബജ്റംഗ് പൂനിയയും വിജേന്ദര് സിംഗും പദ്മശ്രീ തിരിച്ചുനല്കിയും പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള് ഖേല് രത്ന, അര്ജുന പുരസ്കാരങ്ങള് തിരിച്ചുനല്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിനേഷ് ഫൊഗട്ട്. ഇന്ത്യയ്ക്ക് കോമണ്വെല്ത്ത് ഗെയിംസിലും ഏഷ്യന് ഗെയിംസിലും സ്വര്ണം നേടി നല്കിയ താരമാണ് ഫൊഗട്ട്. അവാര്ഡ് തിരിച്ചുനല്കുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.

dot image
To advertise here,contact us
dot image