ന്യൂഡല്ഹി: ഭാരത് ന്യായ് യാത്രയുമായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. രണ്ടാം ഭാരത് ജോഡോ യാത്രയായ ഭാരത് ന്യായ് യാത്ര ജനുവരി 14 നാണ് ആരംഭിക്കുന്നത്. മണിപ്പൂരില് നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക.
'പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്ഗ്രസ്!'; യെച്ചൂരിയുടെ ആര്ജ്ജവം സോണിയക്കും വേണമെന്ന് സമസ്തകോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. 6,200 കിലോമീറ്ററില് ബസില് ആയിരിക്കും യാത്രയെന്നാണ് വിവരം. ചിലയിടങ്ങളില് പദയാത്ര സംഘടിപ്പിക്കും. മണിപ്പൂര്, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്, ബിഹാര്, ജാര്ഖണ്ഡ്, ഒഡിഷ, ഉത്തര്പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.