മുന് ഇന്ത്യന് ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആര് കോണ്ഗ്രസില് ചേര്ന്നു

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന് റെഡ്ഡിയുടെ സാന്നിധ്യത്തില് വിജയവാഡയിലെ ഓഫീസില് വെച്ചാണ് അംഗത്വം സ്വീകരിച്ചത്.

dot image

ഹൈദരാബാദ്: മുന് ഇന്ത്യന് ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആര് കോണ്ഗ്രസില് ചേര്ന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന് റെഡ്ഡിയുടെ സാന്നിധ്യത്തില് വിജയവാഡയിലെ മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസില് വെച്ചാണ് അംഗത്വം സ്വീകരിച്ചത്. ജഗന് മോഹന് റെഡ്ഡിയ്ക്കൊപ്പം ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുന് റെഡ്ഡിയും അമ്പാട്ടി റായുഡുവിനെ പാര്ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

'പ്രശസ്ത ഇന്ത്യന് ക്രിക്കറ്റ് താരം അമ്പാട്ടി തിരുപതി റായുഡു വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടിയില് ചേര്ന്നു. മുഖ്യമന്ത്രി ശ്രീ വൈഎസ് ജഗന്റെ സാന്നിധ്യത്തില് മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫീസില് വെച്ചാണ് അംഗത്വം സ്വീകരിച്ചത്. ഉപമുഖ്യമന്ത്രി നാരായണ സ്വാമിയും എംപി പെഡ്ഡിറെഡ്ഡി മിഥുന് റെഡ്ഡിയും ചടങ്ങില് പങ്കെടുത്തു', വൈഎസ്ആര് കോണ്ഗ്രസ് സമൂഹമാധ്യമമായ എക്സില് കുറിച്ചു.

2019 ലോകകപ്പില് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചതിനുശേഷമാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില് ആന്ധ്രപ്രദേശിനെയും ഹൈദരാബാദിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 2023 ഐപിഎല് സീസണിന് ശേഷമാണ് അമ്പാട്ടി റായുഡു ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റില് നിന്നും വിരമിക്കുന്നത്. 2023ല് ഐപിഎല് ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിങ്സിന്റെ താരമായിരുന്നു അമ്പാട്ടി റായുഡു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us