അഡ് ഹോക് കമ്മിറ്റി അംഗീകരിക്കില്ല, നിയമ നടപടി സ്വീകരിക്കും; സഞ്ജയ് സിംഗ്

ജനാധിപത്യപരമായാണ് താൻ തിരഞ്ഞെടുക്കപ്പെട്ടത്.

dot image

ഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റി അംഗീകരിക്കില്ലെന്ന് സഞ്ജയ് സിംഗ്. ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ കേന്ദ്ര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് താൽക്കാലിക അഡ് ഹോക് കമ്മറ്റി രൂപികരിച്ചത്. ഇതിനെതിരെയാണ് പുതിയ സമിതിയുടെ അദ്ധ്യക്ഷനായിരുന്ന സഞ്ജയ് സിംഗ് രംഗത്തുവന്നത്.

താൻ പുതിയ സമിതിയിൽ വിശ്വസിക്കുന്നില്ല. ജനാധിപത്യപരമായാണ് താൻ തിരഞ്ഞെടുക്കപ്പെട്ടത്. ഗുസ്തി ഫെഡറേഷൻ സ്വയംഭരണമുള്ള സംഘടനയാണ്. തന്റെ അനുവാദമില്ലാതെ ഇത്തരം തീരുമാനങ്ങളെടുക്കാൻ സാധിക്കില്ല. കേന്ദ്രസർക്കാരുമായി വിഷയം ചർച്ച ചെയ്യും. തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കും എന്നും സസ്പെൻഡ് ചെയ്യപ്പെട്ട അധ്യക്ഷൻ സഞ്ജയ് സിംഗ് പ്രതികരിച്ചു.

ഓസ്ട്രേലിയയ്ക്ക് 54 റൺസ് ലീഡ്; പാകിസ്താൻ 254ന് പുറത്ത്

ഡിസംബർ 21നാണ് സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുക്കപ്പെട്ടത്. പഴയ അദ്ധ്യക്ഷനായ ബ്രിജ്ഭൂഷൺ സിംഗിന്റെ സഹായിയാണ് ഇയാളെന്ന് ആരോപിച്ച് ഗുസ്തി താരങ്ങൾ പ്രതിഷേധിച്ചിരുന്നു. സാക്ഷി മാലിക് കരിയർ അവസാനിപ്പിച്ചും ബജ്റംഗ് പൂനിയയും വിജേന്ദർ സിംഗും പദ്മശ്രീ തിരികെ നൽകിയും പ്രതിഷേധിച്ചിരുന്നു. പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

dot image
To advertise here,contact us
dot image