മണിപ്പൂരിൽ ആയുധധാരികളും സുരക്ഷാസേനയും തമ്മിൽ വെടിവെപ്പ്; ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

'സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നു'

dot image

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. അതിർത്തി പ്രദേശമായ മൊറേയിൽ ആയുധധാരികളും സുരക്ഷസേനയും തമ്മിൽ വെടിവെപ്പുണ്ടായി. വെടിവെപ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. പ്രദേശത്തെ രണ്ട് വീടുകൾ തീയിട്ട് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ അസം റൈഫിൾസിന്റെ ക്യാംപിലേക്ക് മാറ്റി. മണിപ്പൂരിലെ മലയോര ജില്ലയായ കാങ്പോക്പിയിൽ ഒരു യുവാവിനെ അജ്ഞാതർ വെടിവച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് ആണ് യുവാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. പ്രദേശത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു;വിനേഷ് ഫോഗട്ട് ഖേല്രത്ന ഫലകം കർത്തവ്യപഥ് റോഡില്വെച്ച് മടങ്ങി

യുവാവിന്റെ മരണത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അനുശോചനം അറിയിച്ചു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ചില ദുഷ്ടശക്തികൾ ശ്രമിക്കുന്നു. ഇത് നിർഭാഗ്യകരമായ സംഭവമാണ്. ഇതിൽ സർക്കാർ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെ പിടികൂടാൻ ഓപ്പറേഷൻ തുടരുകയാണ്. കുറ്റവാളികളെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ പല ഗോത്ര വിഭാഗങ്ങളും കഠിനമായി ശ്രമിക്കുന്നുണ്ട്. പുതിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. നമുക്ക് ചർച്ച നടത്തി പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാം,' മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us