ന്യൂഡല്ഹി: ഗുസ്തി ഫെഡറേഷനും മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനുമെതിരെ താരങ്ങൾ നിലപാട് കടുപ്പിച്ചതോടെ വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ് കേന്ദ്ര സർക്കാർ. ബ്രിജ് ഭൂഷണെയും സംഘത്തേയും സർക്കാർ സംരക്ഷിക്കുന്നുവെന്നാണ് ഗുസ്തി താരങ്ങൾ പറയുന്നത്. ഗുസ്തി ഫെഡറേഷനെതിരായ സസ്പെൻഷൻ കണ്ണിൽ പൊടിയിടലാണെന്നും താരങ്ങൾ വിലയിരുത്തുന്നു.
സർക്കാരിന്റെ ഭാഗത്തു നിന്ന് ചർച്ച നടത്താത്തതിലും താരങ്ങൾക്ക് അമർഷമുണ്ട്. കൂടുതൽ താരങ്ങൾ കടുത്ത നിലപാടുമായി രംഗത്ത് വരും എന്നാണ് വിവരം. വിനേഷ് ഫോഗട്ട് ഇന്നലെ ഖേൽരത്ന, അർജുന അവാർഡുകൾ കർത്തവ്യപഥിൽ വച്ച് മടങ്ങിയിരുന്നു. അവാർഡ് തിരിച്ചു നൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. സർക്കാർ എന്താണ് ചെയ്യുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും വിനേഷ് ഫോഗട്ട് പ്രതികരിച്ചു.
കായിക താരങ്ങളുടെ പ്രതിഷേധം തുടരുന്നു;വിനേഷ് ഫോഗട്ട് ഖേല്രത്ന ഫലകം കർത്തവ്യപഥ് റോഡില്വെച്ച് മടങ്ങിഇന്ത്യയ്ക്ക് കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടി നൽകിയ താരമാണ് ഫോഗട്ട്. ഡിസംബര് 21നാണ് മുന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെയാണ് ഗുസ്തി താരങ്ങള് പ്രതിഷേധം ശക്തമാക്കിയത്.
'സർക്കാർ ചെയ്യുന്നതെന്തെന്ന് എല്ലാവർക്കും അറിയാം'; വൈകാരികമായി പ്രതികരിച്ച് വിനേഷ് ഫോഗട്ട്പുതിയ ഫെഡറേഷന് തിരഞ്ഞെടുത്ത് നിമിഷങ്ങള്ക്കകം തന്നെ സാക്ഷി മാലിക് ഗുസ്തി കരിയര് അവസാനിക്കുന്നെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഗുസ്തി താരങ്ങള് നടത്തിയ വാര്ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടര്ന്ന് ബജ്റംഗ് പൂനിയയും വിജേന്ദര് സിംഗും പത്മശ്രീ തിരികെ നല്കിയും പ്രതിഷേധം രേഖപ്പെടുത്തിരുന്നു.