ന്യൂഡല്ഹി: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് എംപിമാരുടെ എണ്ണം ഉയര്ത്തണമെന്ന ലക്ഷ്യത്തോടെ രാജ്യസഭാ എംപിമാരെയും മത്സരിപ്പിക്കാന് ആലോചിച്ച് ബിജെപി. രാജ്യസഭ എംപിമാരായി കേന്ദ്രമന്ത്രിസഭയിലെത്തിയ വി മുരളീധരന്, ഹര്ദീപ് പുരി, എസ് ജയശങ്കര് എന്നിവരടക്കമുള്ളവരെ മത്സരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്.
'വനിത സംവരണ ബിൽ അഭിമാനാർഹമായ ചുവടുവെപ്പ്'; ബിജെപി വേദിയിൽ ശോഭനവരുന്ന ലോക്സഭ തിരഞ്ഞെടുപ്പില് താന് മത്സരിക്കുമെന്ന് കേന്ദ്ര മന്ത്രിസഭ ധര്മ്മേന്ദ്ര പ്രധാന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ ജെ പി നദ്ദ തന്റെ ആദ്യ ലോക്സഭ തിരഞ്ഞെടുപ്പ് മത്സരത്തിന് ഒരുങ്ങുകയാണെന്നാണ് ഹിമാചല് പ്രദേശില് നിന്നുള്ള പാര്ട്ടി വൃത്തങ്ങളില് നിന്നുള്ള വിവരം.
'ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം'; പുതിയ തന്ത്രം മെനയാൻ ഗുജറാത്ത് ബിജെപിപ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില് രാജ്യസഭാ എംപിമാരെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. മകര സംക്രാന്തി ദിനമായ ജനുവരി 15ന് ശേഷം ബിജെപി സ്ഥാനാര്ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങുമെന്നാണ് ഡല്ഹിയില് നിന്നുള്ള റിപ്പോര്ട്ടുകള്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ബിജെപി കാത്തിരിക്കില്ലെന്നാണ് പറയുന്നത്.
രണ്ട് തവണ മത്സരിച്ച നിരവധി സിറ്റിംഗ് എംപിമാരെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനും ബിജെപിക്ക് ആലോചനയുണ്ട്. പുതുമുഖ തന്ത്രം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് വിജയിച്ച പശ്ചാത്തലത്തിലാണ് ഈ ആലോചന.