വൈ എസ് ശർമിള ഇനി കോണ്ഗ്രസില്; വൈ എസ് ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കും

ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈ എസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും

dot image

ന്യൂ ഡല്ഹി: ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈ എസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി കൂടിയായ ശർമിളയെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ സ്വീകരിക്കും.

വൈ എസ് ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടാണ് പ്രവേശനം. ശർമിളയുടെ അമ്മ വൈ എസ് വിജയമ്മയും കോൺഗ്രസിൽ ചേരും. ശർമിളയ്ക്ക് ഒപ്പമെത്തുന്ന നേതാക്കൾക്കും ഭാരവാഹിത്വം നൽകും. ശർമിള എഐസിസി ജനറൽ സെക്രട്ടറിയാകും എന്നാണ് സൂചന.

ശർമിളയിലൂടെ ആന്ധ്രയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ഫലത്തിൽ, ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി - വൈ എസ് ശർമിള നേർക്കുനേർ പോരാട്ടമാകും ഇനി ഉണ്ടാവുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us