എന്തുകൊണ്ട് ഭാരത് ജോഡോ ന്യായ് യാത്ര; പേര് മാറ്റത്തിന്റെ കാരണം വിശദീകരിച്ച് ജയറാം രമേശ്

ഭാരത് ജോഡോ യാത്ര എന്നത് ഒരു ബ്രാന്ഡായി മാറിയെന്നും ജയറാം രമേശ്

dot image

ന്യൂഡല്ഹി: കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി നയിക്കുന്ന ഭാരത് ന്യായ് യാത്രയുടെ പേര് മാറ്റത്തിന്റെ കാരണം വിശദീകരിച്ച് ജനറല് സെക്രട്ടറി ജയറാം രമേശ്. ഭാരത് ജോഡോ യാത്ര എന്നത് ആഴത്തില് ജനമനസ്സില് പതിഞ്ഞ പേരാണെന്ന് ജയറാം രമേശ് പറഞ്ഞു. അതിനാല് അത്ര ലാഘവത്തില് ഭാരത് ജോഡോ യാത്ര എന്ന പേര് കളയാന് ആവില്ല. ജനറല് സെക്രട്ടറിമാര്, പിസിസി അധ്യക്ഷന്മാര്, നിയമസഭാകക്ഷി നേതാക്കള് എന്നിവരുടെ യോഗത്തിലാണ് പേര് തീരുമാനിച്ചതെന്നും ജയറാം രമേശ് പറഞ്ഞു. ഭാരത് ജോഡോ യാത്ര എന്നത് ഒരു ബ്രാന്ഡായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ഭാരത് ന്യായ് യാത്ര എന്ന പേരാണ് ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി പരിഷ്കരിച്ചത്. പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. അരുണാചല് പ്രദേശ് ആണ് പുതുതായി ഉള്പ്പെടുത്തിയത്. 110 ജില്ലകള്, 100 ലോക്സഭാ സീറ്റുകള്, 337 നിയമസഭാ സീറ്റുകള് എന്നിവിടങ്ങളിലാണ് യാത്ര. മൊത്തം സഞ്ചരിക്കേണ്ട ദൂരം 6,200 കിലോമീറ്ററില് നിന്ന് 6,700 കിലോമീറ്ററായി ഉയര്ത്തി.

വൈഎസ്ആര് കോണ്ഗ്രസ് എംഎല്എ പാര്ട്ടി വിട്ട് കോണ്ഗ്രസിലേക്ക്; ശര്മ്മിളയോടൊപ്പം നിലയുറപ്പിക്കും

ഈ മാസം 14-നാണ് ഭാരത് ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലില് നിന്ന് യാത്ര ആരംഭിക്കുന്നത്.മണിപ്പൂരില് നിന്നും ആരംഭിച്ച് 15 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖര്ഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മണിപ്പൂര്, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്, ബിഹാര്, ജാര്ഖണ്ഡ്, ഒഡിഷ, ഉത്തര്പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, അരുണാചല് പ്രദേശ് സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us