ഗുസ്തി ഫെഡറേഷന്റെ സസ്പെൻഷൻ; ഭാരവാഹികൾ കോടതിയിലേക്ക്

ഫെഡറേഷനെ ജനാധിപത്യപരമായാണ് തിരഞ്ഞെടുത്തതെന്നാണ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗിന്റെ വാദം.

dot image

ഡൽഹി: ഗുസ്തി ഫെഡറേഷന്റെ പുതിയ സമിതിയെ സസ്പെൻഡ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ സമിതി കോടതിയിലേക്ക്. അടുത്ത ആഴ്ച കോടതിയെ സമീപിക്കാനാണ് ഭാരവാഹികളുടെ തീരുമാനം. ദേശീയ കായിക മന്ത്രാലയത്തിന്റെ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഡിസംബർ 24ന് ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. പിന്നാലെ താൽക്കാലിക അഡ് ഹോക് കമ്മറ്റിയെയും ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പിന് നിയോഗിച്ചിരുന്നു.

ഫെഡറേഷനെ ജനാധിപത്യപരമായാണ് തിരഞ്ഞെടുത്തതെന്നാണ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിംഗിന്റെ വാദം. സാഗ്രെബ് ഓപ്പൺ ഗ്രാൻഡ് പ്രിക്സിനായി ടീമുകളെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെഡറേഷൻ ഇല്ലാതെ എങ്ങനെയാണ് ഗുസ്തി മത്സരങ്ങൾ നടത്തുകയെന്നും സഞ്ജയ് സിംഗ് ചോദിച്ചു.

ബുംറയ്ക്ക് അഞ്ച് വിക്കറ്റ്, എയ്ഡാൻ മാക്രത്തിന് സെഞ്ചുറി; ഇന്ത്യയ്ക്ക് 79 റൺസ് വിജയലക്ഷ്യം

ജനുവരി 16ന് ഫെഡറേഷൻ ഭാരവാഹികൾ യോഗം ചേരും. ഇതിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ ഫെഡറേഷനെ പുഃനസ്ഥാപിക്കണമെന്ന് ജൂനിയർ താരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശീലനം നടത്തിയിട്ടും ഗുസ്തി മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നില്ലെന്നാണ് ജൂനിയർ താരങ്ങളുടെ വാദം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us