വൈഎസ്ആര് കോണ്ഗ്രസ് എംഎല്എ പാര്ട്ടി വിട്ട് കോണ്ഗ്രസിലേക്ക്; ശര്മ്മിളയോടൊപ്പം നിലയുറപ്പിക്കും

ശര്മ്മിള എഐസിസി ജനറല് സെക്രട്ടറിയാകും എന്നാണ് സൂചന.

dot image

വിജയവാഡ: ആന്ധ്രപ്രദേശിലെ മംഗളഗിരി എംഎല്എ വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടി വിട്ട് കോണ്ഗ്രസില് ചേര്ന്നേക്കും. കഴിഞ്ഞ കുറച്ചു കാലമായി പാര്ട്ടിയോടിടഞ്ഞ് നില്ക്കുന്ന എംഎല്എയായ അല്ല രാമകൃഷ്ണ റെഡ്ഡിയാണ് വൈ എസ് ശര്മ്മിളയോടൊപ്പം കോണ്ഗ്രസിലേക്കെത്തുന്നത്.

ആന്ധ്രപ്രദേശില് കോണ്ഗ്രസിലേക്ക് എത്തുന്ന ആദ്യത്തെ എംഎല്എയായിരിക്കും അല്ല രാമകൃഷ്ണ റെഡ്ഡി. കഴിഞ്ഞ ദിവസം വൈ എസ് ശര്മ്മിളയെയും കുടുംബാംഗങ്ങളെയും സ്വീകരിക്കാന് അല്ല രാമകൃഷ്ണ റെഡ്ഡി ഗന്നവാരം എയര്പോര്ട്ടിലെത്തിയിരുന്നു.

'ഞങ്ങള്ക്ക് മമതയുടെ കരുണ വേണ്ട'; ബംഗാളില് ഒറ്റക്ക് മത്സരിച്ചോളാമെന്ന് കോണ്ഗ്രസ്

വൈ എസ് ആര് തെലങ്കാന പാര്ട്ടിയെ കോണ്ഗ്രസില് ലയിപ്പിച്ചു കൊണ്ടാണ് ശര്മ്മിളയുടെ പ്രവേശനം. ശര്മ്മിളയുടെ അമ്മ വൈ എസ് വിജയമ്മയും കോണ്ഗ്രസില് ചേരും. ശര്മ്മിളയ്ക്ക് ഒപ്പമെത്തുന്ന നേതാക്കള്ക്കും ഭാരവാഹിത്വം നല്കും. ശര്മ്മിള എഐസിസി ജനറല് സെക്രട്ടറിയാകും എന്നാണ് സൂചന.

രണ്ടാഴ്ച കൊണ്ട് 10.15 കോടി രൂപ; കോണ്ഗ്രസ് ക്രൗഡ്ഫണ്ടിംഗ് തുടരുന്നു

ശര്മ്മിളയിലൂടെ ആന്ധ്രയില് പാര്ട്ടിയെ കൂടുതല് ശക്തിപ്പെടുത്താന് കഴിയും എന്നാണ് കോണ്ഗ്രസ് വിലയിരുത്തല്. ഫലത്തില്, ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന് റെഡ്ഡി - വൈ എസ് ശര്മ്മിള നേര്ക്കുനേര് പോരാട്ടമാകും ഇനി ഉണ്ടാവുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us