ഹൈദരാബാദ്: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസ് പാർട്ടി വിട്ടു. അംഗത്വമെടുത്ത് എട്ട് ദിവസം മാത്രം പിന്നിടുമ്പോഴാണ് റായിഡുവിന്റെ ഞെട്ടിക്കുന്ന തീരുമാനം. രാഷ്ട്രീയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി റായിഡു എക്സിൽ കുറിച്ചു. വൈഎസ്ആർ കോൺഗ്രസിൽ നിന്ന് രാജി സമർപ്പിക്കുന്നു. ഭാവി തീരുമാനങ്ങൾ വഴിയെ അറിയിക്കാമെന്നും അമ്പാട്ടി റായിഡു വ്യക്തമാക്കി.
ഡിസംബർ 28നാണ് ഇന്ത്യൻ മുൻ താരവും ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിക്കറ്റ് കീപ്പർ ബാറ്ററുമായിരുന്ന അമ്പാട്ടി റായിഡു ജഗൻമോഹൻ റെഡ്ഡിയെ കണ്ട് വൈഎസ്ആർ കോൺഗ്രസിൽ അംഗത്വമെടുത്തത്. എന്നാൽ ഒരാഴ്ചയ്ക്കുശേഷം അപ്രതീക്ഷിതമായി രാജി പ്രഖ്യാപിക്കുകയായിരുന്നു.
സ്പിൻ ട്രാക്ക് ഒരുക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടി: ജോണി ബെയർസ്റ്റോഡിസംബർ 26ന് 'അദുദം ആഡ്ര' (ആഡ്രക്കായി ഒരുമിക്കാം) എന്ന കായിക മാമാങ്കം ജഗമോഹൻ റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. റായിഡുവാണ് ഈ പരിപാടിയുടെ ബ്രാൻഡ് അംബാസിഡർ. എന്നാൽ ഈ പരിപാടിയിൽ റായിഡു പങ്കെടുക്കുമോയെന്ന് ഇപ്പോൾ വ്യക്തതയില്ല.