തമിഴ്നാട്: പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടിക്ക് ദാരുണാന്ത്യം. അതിഥി തൊഴിലാളിയുടെ ഏഴ് വയസുള്ള മകനാണ് മരിച്ചത്. വൈകിട്ട് പന്തല്ലൂർ തൊണ്ടിയാളത്തായിരുന്നു സംഭവം.
അമ്മയ്ക്ക് ഒപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.