'ഭാരത് ജോഡോ ന്യായ് യാത്ര, നമുക്ക് നീതി കിട്ടും വരെ'; ലോഗോ പുറത്ത് വിട്ട് കോണ്ഗ്രസ്

പരിപാടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മല്ലികാര്ജ്ജുന് ഖാര്ഗെ രൂക്ഷ വിമര്ശനം ഉയര്ത്തി

dot image

ന്യൂഡല്ഹി: ഭാരത് ജോഡോ ന്യായ് യാത്രയുടെ ലോഗോയും മുദ്രാവാക്യവും പുറത്തിറക്കി കോണ്ഗ്രസ്. ഡല്ഹി കോണ്ഗ്രസ് ആസ്ഥാനത്ത് നടന്ന പരിപാടിയില് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ, ജനറല് സെക്രട്ടറി ജയറാം രമേശ്, ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എന്നിവര് പങ്കെടുത്തു.

'ഭാരത് ജോഡോ ന്യായ് യാത്ര, നമുക്ക് നീതി കിട്ടും വരെ' എന്ന മുദ്രാവാക്യം ഉയര്ത്തിയാണ് യാത്ര. രാജ്യത്തെ ജനങ്ങള്ക്ക് സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ നീതി ഉറപ്പാക്കുന്നതിനുള്ള ഉറച്ച ചുവടുവെപ്പായിരിക്കും ഭാരത് ജോഡോ ന്യായ് യാത്രയുടേതെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ പറഞ്ഞു. ജനുവരി 14 ന് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് മണിപ്പൂരിലെ ഇംഫാലില് ആരംഭിക്കുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക.

കോണ്ഗ്രസിനെ നശിപ്പിക്കാനാണ് ബിജെപിയുമായി കൈകോര്ത്തത്; ദേവഗൗഡ

പരിപാടിയില് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മല്ലികാര്ജ്ജുന് ഖാര്ഗെ രൂക്ഷ വിമര്ശനം ഉയര്ത്തി. കലാപം നടക്കുന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി ഒരിക്കല് പോലും പോയിട്ടില്ലെന്ന് മല്ലികാര്ജ്ജുന് ഖാര്ഗെ കടന്നാക്രമിച്ചു.

'മറ്റൊരു വഴിയുമില്ലെന്ന് ഞങ്ങള് ജനങ്ങളോട് പറയുകയാണ്. പാര്ലമെന്റില് സംസാരിക്കാനും പ്രശ്നങ്ങള് ഉന്നയിക്കാനും ഞങ്ങള് ശ്രമിച്ചു. പക്ഷേ സര്ക്കാര് ഞങ്ങള്ക്ക് അവസരം നല്കിയില്ല. 146 എംപിമാരെ സസ്പെന്ഡ് ചെയ്തത് ചരിത്രത്തിലാദ്യമാണ്. അദ്ദേഹം ലോക്സഭയില് എത്തിയെങ്കിലും ഒരിക്കല് പോലും രാജ്യസഭയിലേക്ക് എത്തിനോക്കിയിട്ടില്ലെന്നും മല്ലികാര്ജ്ജുന് ഖാര്ഗെ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us