പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; പന്തല്ലൂരിൽ നാളെ ഹർത്താൽ

പ്രതിഷേധവുമായി നാട്ടുകാർ

dot image

നീലഗിരി: തമിഴ്നാട് പന്തലൂർ മേങ്കോറഞ്ച് തേയിലത്തോട്ടത്തിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. നാടുകാണി, ഗൂഡല്ലൂർ, ദേവാല, പന്തല്ലൂർ ഉൾപ്പെടെയുള്ള ടൗണുകളിൽ റോഡ് ഉപരോധിച്ചു. വൈകിട്ട് അഞ്ചോടെ തുടങ്ങിയ ഉപരോധം ഇപ്പോഴും തുടരുകയാണ്.

ഭോപ്പാലിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി

ഞായറാഴ്ച പന്തല്ലൂർ താലൂക്കിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതവും ഇതോടെ തടസപ്പെട്ടു. രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us