'വിദ്വേഷ പ്രചാരണങ്ങൾ എന്തിന് സഹിക്കണം': 'ബോയ്കോട്ട് മാൽഡീവ്സ്' ക്യാംപെയിനിന് ബോളിവുഡിന്റെ പിന്തുണ

എക്സ് പ്ലാറ്റ്ഫോമിൽ ആണ് പ്രതികരണം

dot image

ന്യൂ ഡൽഹി: ലക്ഷദ്വീപിനെക്കുറിച്ച് മാലിദ്വീപ് മന്ത്രി നടത്തിയ വിവാദ ട്വീറ്റിൽ പ്രതിഷേധം ശക്തമാകുമ്പോൾ സമൂഹ മാധ്യമങ്ങളിൽ പിന്തുണയറിയിച്ച് ബോളിവുഡും. പ്രമുഖ ഇന്ത്യൻ സെലിബ്രിറ്റികളായ അക്ഷയ് കുമാർ, ജോൺ എബ്രഹാം, ശ്രദ്ധ കപൂർ ഉൾപ്പെടെയുള്ളവർ 'ബോയ്കോട്ട് മാൽഡീവ്സ്' ക്യാംപെയ്ന് പിന്തുണ അറിയിച്ചിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോമിൽ ആണ് പ്രതികരണം.

ലക്ഷദ്വീപിലേയ്ക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെയായിരുന്നു മാലിദ്വീപ് മന്ത്രി അബ്ദുള്ള മഹ്സൂം മജീദിന്റെ ട്വീറ്റ്. ലക്ഷദ്വീപിനെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തി ഇന്ത്യ മാലിദ്വീപിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നാണ് അബ്ദുള്ള മഹ്സൂം മജീദ് പറഞ്ഞത്. ബീച്ച് ടൂറിസത്തിൽ മാലദ്വീപുമായി മത്സരിക്കുന്നതിൽ ഇന്ത്യ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും മജീദ് അഭിപ്രായപ്പെട്ടു. പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ 'ബോയ്ക്കോട്ട് മാൽഡീവ്സ്' ഹാഷ് ടാഗ് ക്യാംപെയ്ൻ ആരംഭിച്ചത്.

'മാലദ്വീപിൽ നിന്നുള്ള പ്രമുഖരായ വ്യക്തികൾ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങൾ ഇന്ത്യക്കെതിരെ നടത്തിയതായി ശ്രദ്ധയിൽപെട്ടു. പരമാവധി വിനോദസഞ്ചാരികളെ മാലദ്വീപിലേയ്ക്ക് അയക്കുന്ന ഒരു രാജ്യത്തോടാണ് അവർ ഇത് ചെയ്യുന്നതെന്നത് ആശ്ചര്യകരമാണ്. നമ്മൾ നമ്മുടെ അയൽജനതയോട് നന്നായി ഇടപെടേണ്ടതുണ്ട്. പക്ഷേ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ എന്തിന് സഹിക്കണം? ഞാൻ പലതവണ മാലിദ്വീപ് സന്ദർശിച്ചിട്ടുണ്ട്, എല്ലായിപ്പോഴും അതിനെ പുകഴ്ത്തിയിട്ടുമുണ്ട്. എന്നാൽ അഭിമാനമാണ് ആദ്യം. ഇന്ത്യൻ ദ്വീപുകൾ സന്ദർശിക്കാനും നമ്മുടെ ടൂറിസത്തെ പിന്തുണയ്ക്കാനും തീരുമാനമെടുക്കാം,' അക്ഷയ് കുമാർ എക്സിൽ കുറിച്ചു.

'സര്ക്കാര് നയമല്ലെന്ന് അറിയിക്കണം';മോദിക്കെതിരായ മാലി മന്ത്രിയുടെ വിമര്ശനം തള്ളി മുന് പ്രസിഡന്റ്

'ഇന്ത്യൻ ആതിഥ്യമര്യാദ 'അതിഥി ദേവോ ഭവ' എന്ന ആശയത്തെ പര്യവേക്ഷണം ചെയ്യാനും വിശാലമായ സമുദ്രത്തെ കണ്ട് ആസ്വദിക്കാനും ലക്ഷദ്വീപാണ് പോകേണ്ട സ്ഥലം,' എന്നാണ് ജോൺ എബ്രഹാം എഴുതിയത്. ഈ വർഷം എന്തുകൊണ്ട് ലക്ഷദ്വീപിൽ പോയിക്കൂടാ എന്നാണ് ശ്രദ്ധ കപൂർ എക്സിൽ കുറിച്ചത്. സച്ചിൻ തെൻഡുൽക്കർ, സൽമാൻ ഖാൻ തുടങ്ങിയവരും വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്.

ലക്ഷദ്വീപിൻ്റെ ഭംഗി എക്സിൽ കുറിച്ച് മോദി; പ്രധാനമന്ത്രിയുടെ എക്സ് കുറിപ്പിൽ വിയോജിച്ച് മാലി മന്ത്രി

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം 2023 നവംബറിൽ പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരമേറ്റതിന് ശേഷം വഷളായിരുന്നു. പ്രോഗ്രസീവ് പാർട്ടി ഓഫ് മാലിദ്വീപിന്റെയും (പിപിഎം) പീപ്പിൾസ് നാഷണൽ കോൺഗ്രസിന്റെയും (പിഎൻസി) സഖ്യമായ പ്രോഗ്രസീവ് അലയൻസിൽ നിന്നുള്ള മന്ത്രിയാണ് മുഹമ്മദ് മുയിസു. ചൈന അനുകൂല നിലപാടുള്ള നേതാവായാണ് മുയിസു കണക്കാക്കപ്പെടുന്നത്.

dot image
To advertise here,contact us
dot image