പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച സംഭവം; ഗൂഡല്ലൂരിൽ വ്യാപക പ്രതിഷേധം

പുലിയുടെ ആക്രമണത്തിൽ മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മയെയും പൊലീസ് മർദിച്ചതായി പരാതി

dot image

ഗൂഡല്ലൂർ: തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായികൾ. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കടകൾ അടച്ചിട്ട് വ്യാപകാരികൾ പ്രതിഷേധിച്ചു. പുലിയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചിരുന്നു. തുടർന്ന് സ്ത്രീകളെ ഉൾപ്പടെ പൊലീസ് മർദിച്ചു 100 ലേറെ പേർക്കെതിരെ രാത്രി പൊലീസ് ലാത്തി ചാർജ് നടത്തി. പുലിയുടെ ആക്രമണത്തിൽ മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മയെയും പൊലീസ് മർദിച്ചതായി ആരോപണം. ലാത്തി ഉപയോഗിച്ചു പുരുഷ പൊലീസ് അടിച്ചെന്ന് കുട്ടിയുടെ അമ്മ മിലൻദി ദേവി റിപ്പോർട്ടറിനോട് പറഞ്ഞു.

പുലിയെ മയക്കുവെടി വച്ചതായി വനംവകുപ്പ് പറയുന്നുണ്ട്. എന്നാൽ അത് തങ്ങൾ വിശ്വസിക്കാൻ തയ്യാറല്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. രാത്രിയാണ് പുലിയെ മയക്കുവെടി വച്ചത് എന്ന് പറയുന്നു. എന്നാൽ രാത്രി മയക്കുവെടി വയ്ക്കുന്നത് എത്രത്തോളം സാധ്യമാകും എന്നതിൽ തങ്ങൾക്ക് സംശയമുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. പുലിയെ വെടിവച്ച് കൊല്ലണമെന്നും അവർ ആവശ്യപ്പെട്ടു. പുലിയെ വെടിവെച്ചു കൊല്ലാതെ പെൺകുട്ടിയുടെ മൃതദേഹം എറ്റുവാങ്ങില്ലെന്ന് കുടുംബം പറഞ്ഞു.

പ്രതിഷേധക്കാർ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ റോഡ് ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളുമാണ് വാഹനങ്ങൾ തടഞ്ഞത്. തുടർന്ന് നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന നിരവധി വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.

ഗുജറാത്ത് കലാപക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; ബിൽക്കിസ് ബാനു അടക്കമുള്ളവർ നൽകിയ ഹർജിയിൽ നാളെ വിധി

കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വയസ്സുകാരി പുലിയുടെ ആക്രമണത്തിൽ മരിച്ചത്. പന്തല്ലൂര് ബിതേര്ക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്സിയാണ് മരിച്ചത്. രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us